കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 ടെസ്റ്റ് സെഞ്ച്വറികള്‍; ലോഡ്‌സില്‍ നേടിയത് ഇന്ത്യക്കെതിരായ 11ാം സെഞ്ച്വറി; സച്ചിനെ മറികടക്കുമോ ജോ റൂട്ട്?
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 ടെസ്റ്റ് സെഞ്ച്വറികള്‍
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോര്‍ഡ്‌സിലെ സെഞ്ചുറിയോടെ ഇന്ത്യയ്‌ക്കെതിരായ 11-ാം സെഞ്ച്വറിയാണ് താരം സ്വന്തം പേരിലാക്കിയത്. ഇതോടെ ഇതോടെ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ബാറ്ററെന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
60 ഇന്നിങ്‌സില്‍ നിന്നാണ് റൂട്ട് ഇന്ത്യക്കെതിരെ 11 സെഞ്ച്വറികള്‍ നേടിയത്. 46 ഇന്നിങ്‌സില്‍ നിന്നായിരുന്നു സ്മിത്തിന്റെ നേട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ച്വറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു. എന്നാല്‍ 2025 ലെ ആദ്യ സെഞ്ച്വറിയാണിത്.
അതേ സമയം ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തില്‍ ജോ റൂട്ട് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നു. ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗക്കാര(38) എന്നിവര്‍ മാത്രമാണ് 37 സെഞ്ച്വറികളുള്ള റൂട്ടിന് മുന്നിലുള്ളത്.