അവിശ്വസനീയം! അവസാന ഓവറില്‍ ഗ്യാലറിയിലേക്ക് പറന്നത് അഞ്ച് സിക്സറുകള്‍; വെടിക്കെട്ട് ബാറ്റിങ്ങുമായി കാലിക്കറ്റിന്റെ കൃഷ്ണദേവന്‍; ചാമ്പ്യന്മാരെ വീഴ്ത്തിയത് 14 റണ്‍സിന്; പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

Update: 2025-09-01 18:31 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 14 റണ്‍സ് ജയം.കാലിക്കറ്റ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്ലം 188 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍ അഭിഷേക് നായര്‍ മികച്ച തുടക്കം നല്‍കിയിട്ടും കൊല്ലത്തിന് ജയം സാധ്യമായില്ല.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്ലത്തിന് നിശ്ചിത ഓവറില്‍ 188 റണ്‍സെടുക്കുന്നതിനിടെ പത്തുപേരെയും നഷ്ടമാവുകയായിരുന്നുജയത്തോടെ കൊല്ലത്തെ നാലാം സ്ഥാനത്താക്കി കാലിക്കറ്റ് 10 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ടാമതായിരുന്ന തൃശൂര്‍ നെറ്റ് റണ്‍ റേറ്റില്‍ മൂന്നാമതായി.12 പോയന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് ഒന്നാം

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ 24 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്ന അഭിഷേക് നായരെ(50 പന്തില്‍ 74) അഖില്‍ സ്‌കറിയ വീഴ്ത്തിയതോടെ കൊല്ലത്തിന് അടിതെറ്റി. ആ ഓവറിലെ അഞ്ചാം പന്തില്‍ അമലിനെ(3 പ്തില് 7) കൂടി മടക്കി അഖില്‍ സ്‌കറിയ കൊല്ലത്തെ ഞെട്ടിച്ചു.

രണ്ട് വിക്കറ്റ് കൈയിലിരിക്കെ 16 റണ്‍സായിരുന്നു കൊല്ലത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇബ്നുള്‍ അഫ്ത്താബ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാന്‍ എസ് അഖിലിനായില്ല. മൂന്നാം പന്തില്‍ അഖില്‍(10 പന്തില്‍ 17) പുറത്തായി.നാലാം പന്തില്‍ അജയ്ഘോഷ് ഗിളെടുത്തെങ്കിലും അഞ്ചാം പന്തില്‍ വിജയ് വിശ്വനാഥിന് റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ വിശ്വനാഥ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിംഗ്സിലെ അസാന ഓവറില്‍ 31 റണ്‍സാണ് അടിച്ചതെങ്കില്‍ കൊല്ലത്തിന് രണ്ട് വിക്കറ്റ് നഷ്ടമാക്കി നേടാനായത് ഒരു റണ്‍ മാത്രമാണ്.

വെടിക്കെട്ട് ബാറ്റര്‍മാരായ വിഷ്ണു വിനോദ്(10 പന്തില്‍ 16), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(19 പന്തില്‍ 27) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആഷിഖ് മുഹമ്മദിനും(5 പന്തില്‍ 9), വത്സല്‍ ഗോവിന്ദിനും(11 പന്തില്‍ 16) കാര്യമായി ഒന്നും ചെയ്യാനായില്ല.കാലിക്കറ്റിനായി അഖില്‍ സ്‌കറിയയും ഇബ്നുള്‍ അഫ്താബും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിംഗ്സിലെ അവസാന അഞ്ച് പന്തും സിക്സിന് പറത്തിയ കൃഷ്ണ ദേവന്റെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്.ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും കൃഷ്ണ ദേവന്‍ സിക്സിന് പറത്തുകയായിരുന്നു. ഏഴ് സിക്സും ഒരു ബൗണ്ടറിയും അടക്കം 11 പന്തില്‍ 49 റണ്‍സുമായി കൃഷ്ണ ദേവന്‍ പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ സ്‌കറിയ 25 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു.

18ാം ഓവറിന്റെ അവസാനത്തോടെ കൃഷ്ണദേവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്. ഇന്നിങ്സില്‍ ബാക്കിയുള്ളത് 14 പന്തുകള്‍ മാത്രം. 19-ാം ഓവര്‍ മുതല്‍ നിറഞ്ഞാടിയ കൃഷ്ണദേവന്‍ ആ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി. ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ അഖില്‍ സ്‌കറിയ ഒരു സിംഗിള്‍ എടുത്ത് കൃഷ്ണദേവന് സ്ട്രൈക് കൈമാറി. തുടര്‍ന്ന് കണ്ടത് അവിശ്വസനീയമായൊരു ഇന്നിങ്സാണ്. ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തും സിക്സര്‍ പറത്തിയതോടെ കാലിക്കറ്റിന്റെ സ്‌കോര്‍ 202-ലേക്ക്. വെറും 11 പന്തുകളില്‍ ഒരു ഫോറും ഏഴ് സിക്സുമടക്കം 49 റണ്‍സുമായി കൃഷ്ണദേവന്‍ പുറത്താകാതെ നിന്നു. 25 പന്തുകളില്‍ നിന്ന് 32 റണ്‍സുമായി അഖില്‍ സ്‌കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്സിന് വേണ്ടി എ.ജി. അമലും എം.എസ്. അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News