ടോസ് ലഖ്‌നൗവിന്; ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച് ഋഷഭ് പന്ത്; സൺറൈസേഴ്‌സ് നിരയിൽ ഹർഷൽ പട്ടേലും ലിവിങ്സ്റ്റണും; ലഖ്‌നൗ ടീമിലും നിർണ്ണായക മാറ്റം; പ്ലേയിങ് ഇലവൻ അറിയാം

Update: 2026-04-05 09:57 GMT

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ടോസ്. ടോസ് ഭാഗ്യം തുണച്ച ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ഫീൽഡിങ് തിരഞ്ഞെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് പന്ത്. ബാറ്റിങ് ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തിന് ‘കാത്തിരുന്നു കാണാം’ എന്നായിരുന്നു പന്തിന്റെ മറുപടി.

ലഖ്‌നൗ നിരയിൽ ആൻറിച് നോർക്കിയയ്ക്ക് പകരം എം. സിദ്ധാർത്ഥ് ടീമിലെത്തി. അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. സൂപ്പർ താരം ലിയാം ലിവിങ്സ്റ്റണും പേസർ ഹർഷൽ പട്ടേലും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ബാറ്റർമാരുടെ സ്വർഗ്ഗമായ ഹൈദരാബാദിലെ പിച്ചിൽ ഇന്നും റണ്ണൊഴുക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരിയ തോതിൽ വിള്ളലുകൾ കാണുന്ന പിച്ച് അല്പം വരണ്ടതാണെങ്കിലും വലിയ സ്കോറുകൾ പിറക്കാൻ അനുയോജ്യമാണ്. ആകാശം അല്പം മേഘാവൃതവുമാണ്.

സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ ശ്രദ്ധിക്കേണ്ട താരം - ട്രാവിസ് ഹെഡ്: ലഖ്‌നൗവിനെതിരെ കളിക്കുമ്പോഴെല്ലാം ഹെഡ് വിശ്വരൂപം പുറത്തെടുക്കാറുണ്ട്. 2024-ൽ 30 പന്തിൽ 89 റൺസ് നേടിയ താരം കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോം ഇന്നും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിരയിൽ ശ്രദ്ധിക്കേണ്ട താരം - നിക്കോളാസ് പൂരൻ: കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിൽ 20 കടക്കാൻ പോലുമാകാതെ കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് പൂരൻ കടന്നുപോകുന്നത്. എന്നാൽ ഹൈദരാബാദിനെതിരെ മുൻവർഷങ്ങളിൽ നടത്തിയ വെടിക്കെട്ട് പ്രകടനം (26 പന്തിൽ 70 റൺസ്) ആവർത്തിക്കാൻ പൂരന് ലഭിച്ച മികച്ച അവസരമാണിത്.

പ്ലേയിങ് ഇലവൻ:

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, ഋഷഭ് പന്ത്, നിക്കോളാസ് പൂരൻ, അബ്ദുൾ സമദ്, മുകുൾ ചൗധരി, എം. സിദ്ധാർത്ഥ്, ആവേശ് ഖാൻ, മുഹമ്മദ് ഷമി, ദിഗ്‌വേഷ് രതി, പ്രിൻസ് യാദവ്.

(ഇംപാക്ട് സബ്: ആയുഷ് ബദോനി, മാത്യു ബ്രെറ്റ്‌സ്കെ, ഷഹബാസ് അഹമ്മദ്, ആൻറിച് നോർക്കിയ, ഹിമ്മത് സിംഗ്)

സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, ലിയാം ലിവിങ്സ്റ്റൺ, അനി കേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, ശിവംഗ് കുമാർ, ഹർഷൽ പട്ടേൽ, ജയ്‌ദേവ് ഉനദ്കട്ട്.

(ഇംപാക്ട് സബ്: ഇഷാൻ മലിംഗ, സലിൽ അറോറ, ഡേവിഡ് പെയ്ൻ, ശിവം മാവി, സീഷൻ അൻസാരി)

Tags:    

Similar News