സിഎസ്‌കെ ബാറ്റിങ്നിരയില്‍ ധോണിയുടെ പ്രസക്തിയെന്തെന്ന് മനസിലാകുന്നില്ല? ബാറ്റിങ് നിരയില്‍ ഒരു സ്ഥാനം പാഴാക്കുന്നത് പോലെ; വിമര്‍ശിച്ച് എബി ഡിവില്ലിയേഴ്‌സ്

Update: 2026-03-19 07:05 GMT

മുംബൈ: ഈ ഐപിഎല്ലില്‍ എം എസ് ധോണിയുടെ റോള്‍ എന്താകും? ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിരയില്‍ എംഎസ് ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്സ്. ഐപിഎല്‍ ടുഡേ ലൈവ് എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം.

ഡിവില്ലിയേഴ്സിന്റെ അഭിപ്രായപ്രകാരം 'എട്ടാം നമ്പറിലോ ഒന്‍പതാം നമ്പറിലോ ബാറ്റ് ചെയ്യുകയും ക്യാപ്റ്റന്‍സിയില്‍ സജീവമല്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍, അദ്ദേഹം ബാറ്റിങ് നിരയില്‍ ഒരു സ്ഥാനം പാഴാക്കുന്നത് പോലെയാണെന്നും തെറ്റായ കാരണങ്ങളാലാണ് അവിടെ തുടരുന്നതെന്നും എനിക്ക് തോന്നിപ്പോകുന്നു. അത് അദ്ദേഹം അര്‍ഹിക്കുന്ന ഒരു സ്ഥാനമല്ല. ധോണി ഏറ്റവും കുറഞ്ഞത് ആറാം നമ്പറിലെങ്കിലും ബാറ്റ് ചെയ്യാനായി ഇറങ്ങണം. ചില അവസരങ്ങളില്‍ അദ്ദേഹം നാലോ അഞ്ചോ സ്ഥാനങ്ങളില്‍ ഇറങ്ങുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

നിലവിലെ സീസണില്‍ 44 വയസ്സുകാരനായ ധോണി ചെന്നൈ നിരയില്‍ എന്ത് റോളിലാണ് വരുക എന്ന് സ്ഥിരീകരണമൊന്നും ആയിട്ടില്ല. സഞ്ജു സാംസന്റെ വരവോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഇനി മലയാളി താരത്തിന് നല്‍കുമോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ സീസണില്‍ കണ്ടതിനേക്കാള്‍ ധോണിയുടെ സ്വാധീനം കുറയാനും സാധ്യതയുണ്ട്.

Tags:    

Similar News