വെറും 20 ലക്ഷത്തിന് ലഖ്നൗ ടീമിലെത്തി; കഴിഞ്ഞ സീസണില്‍ എറിഞ്ഞത് 12 ഓവറുകള്‍ മാത്രം; താര മൂല്യത്തില്‍ 55 ഇരട്ടിയോളം വര്‍ധന; ഐപിഎല്‍ റീട്ടെന്‍ഷനില്‍ മിന്നിച്ച് 'മായങ്ക് എക്‌സ്പ്രസ്'

ഒറ്റ സീസണില്‍ ലക്ഷാധിപതിയില്‍നിന്നും കോടിപതിയായി മായങ്ക് യാദവ്

Update: 2024-11-01 10:46 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒറ്റ സീസണ്‍ കൊണ്ട് തന്റെ താരമൂല്യം 55 ഇരട്ടിയോളം വര്‍ധിപ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ പേസര്‍ സെന്‍സേഷണല്‍ മായങ്ക് യാദവ്. ഐപിഎല്‍ ഒറ്റ സീസണില്‍ ലക്ഷാധിപതിയില്‍നിന്ന് കോടിപതിയായി മാറിയിരിക്കുകയാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേസര്‍ മായങ്ക് യാദവ്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇതുവരെ എറിഞ്ഞത് വെറും 73 പന്തുകള്‍ മാത്രമാണ്. എന്നാല്‍ അതിവേഗ ബൗളറായി ലക്‌നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യന്‍ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചതോടെയാണ് താരമൂല്യം ഒറ്റയടിക്ക് ഉയര്‍ന്നത്.

കഴിഞ്ഞ സീസണില്‍ വെറും 20 ലക്ഷത്തിന് ലഖ്നൗ ടീമിലെത്തിയ താരം ഐപിഎല്‍ റീട്ടെന്‍ഷന്‍ കഴിഞ്ഞപ്പോള്‍ 11 കോടി രൂപയുടെ മൂല്യത്തിലെത്തി. 11 കോടി രൂപയ്ക്കാണ് താരത്തെ അടുത്ത സീസണിലേക്ക് ലഖ്നൗ നിലനിര്‍ത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കണ്ടെത്തലാണ് മായങ്ക് യാദവ്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മായങ്ക് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ സീസണില്‍ ലഖ്നൗവിനായി നാല് മത്സരങ്ങള്‍ മാത്രമാണ് മായങ്ക് കളിച്ചത്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പരിക്ക് കാരണം താരത്തിന് സീസണ്‍ നഷ്ടമായി.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കണ്ടെത്തലാണ് മായങ്ക് യാദവ്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മായങ്ക് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്നു മത്സരങ്ങള്‍ കളിച്ച താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ സീസണില്‍ ലക്‌നൗവിനായി നാലു മത്സരങ്ങള്‍ മാത്രമാണു മായങ്ക് കളിച്ചത്. ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പരുക്കു കാരണം താരത്തിനു സീസണ്‍ നഷ്ടമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മായങ്ക് യാദവ് ഇടം നേടിയെങ്കിലും കളിക്കുന്ന കാര്യം സംശയമാണ്. നടുവിന് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരം ബെംഗളൂരുവില്‍ ചികിത്സയിലാണ്. മായങ്ക് യാദവിനു കുറച്ചു മാസങ്ങള്‍ പുറത്തിരിക്കേണ്ടിവരുമെന്നാണു വിവരം. 2023 ഐപിഎല്ലിനുള്ള തയാറെടുപ്പുകള്‍ക്കിടെ പരുക്കേറ്റ താരത്തിന് സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു.

2023 - 24 രഞ്ജി സീസണും താരത്തിനു പരുക്കു കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെ ലക്‌നൗവിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന വിജയ് ദഹിയയാണ് മായങ്കിനെ കണ്ടെത്തി, ഐപിഎല്ലില്‍ എത്തിച്ചത്.

ഈ സീസണില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാനേജ്‌മെന്റ്, പകരം വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍, ഇന്ത്യന്‍ താരങ്ങളായ മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ആയുഷ് ബദോനി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. ഇതില്‍ത്തന്നെ പുരാനെ 21 കോടി രൂപ നല്‍കിയാണ് അവര്‍ നിലനിര്‍ത്തിയത്. മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് 11 കോടി വീതം, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവര്‍ക്ക് 4 കോടി വീതം എന്നിങ്ങനെയാണ് ലക്‌നൗ നല്‍കിയത്.

Tags:    

Similar News