ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍

Update: 2025-02-12 05:43 GMT

സിഡ്‌നി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടൂര്‍ണമെന്റില്‍ എതിരാളികള്‍ ഒരേ പോലെ ഭയക്കുന്ന ടീം ആണ് ഓസ്ട്രേലിയ. ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഓസ്ട്രേലിയക്ക് വീണ്ടും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ സിലക്ഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്ലി. താരം പിന്മാറിയത്തില്‍ ടീമിന് അതൊരു വലിയ തിരിച്ചടി ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

ജോര്‍ജ് ബെയ്ലി പറയുന്നത് ഇങ്ങനെ:

''അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള സ്റ്റാര്‍ക്കിന്റെ പ്രതിബദ്ധതയ്ക്കും ഓസ്ട്രേലിയയ്ക്കായി അദ്ദേഹം നല്‍കുന്ന മുന്‍ഗണനയ്ക്കും ബഹുമാനം അര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ നഷ്ടം തീര്‍ച്ചയായും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാണ്. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് പകരമായി വരുന്ന താരത്തിന് മികച്ചതാക്കാന്‍ സാധിക്കും എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍'' ജോര്‍ജ് ബെയ്ലി പറഞ്ഞു.

ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഇത് വരെയായി അഞ്ച് പ്രധാന താരങ്ങളാണ് പുറത്തായിരിക്കുന്നത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മര്‍ക്കസ് സ്റ്റോയിനസ്. ഇവര്‍ക്ക് പകരം അഞ്ച് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി 15 അംഗ ടീമിനെയും ഒസ്‌ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റന്‍.

ഇവര്‍ക്ക് പകരക്കാരായി എത്തുന്നത് ബെന്‍ ഡ്വാര്‍ഷിയൂസ്, ജെയ്ക് ഫ്രേസര്‍ മക്ഗൂര്‍ക്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഗ, ഷോണ്‍ ആബട്ട് എന്നിവരാണ് പുതിയ താരങ്ങള്‍. യുവതാരം കൂപ്പര്‍ കൊണോലിയെ ട്രാവലിങ് റിസര്‍വായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ടീം

സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, അലക്‌സ് ക്യാരി, ബെന്‍ ഡ്വാര്‍ഷിയൂസ്, നേഥന്‍ എലിസ്, ജെയ്ക് ഫ്രേസര്‍ മക്ഗൂര്‍ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, തന്‍വീസ് സാംഗ, മാത്യു ഷോര്‍ട്ട്, ആദം സാംപ.

Tags:    

Similar News