പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് നാണക്കേട്; ന്യൂസീലന്‍ഡ് താരത്തിന്റെ രണ്ടു കോടി വിലയുള്ള വാച്ച് മോഷണം പോയി; രണ്ടു പേര്‍ പാക്ക് പൊലീസിന്റെ പിടിയില്‍
ന്യൂസീലന്‍ഡ് താരത്തിന്റെ രണ്ടു കോടി വിലയുള്ള വാച്ച് മോഷണം പോയി
ലഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് നാണക്കേടായി മോഷണവും. പി എസ് എല്ലില്‍ പങ്കെടുക്കുന്ന ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാരില്‍ മിച്ചലിന്റെ വാച്ച് മോഷണം പോയി. രണ്ടു കോടി രൂപ മൂല്യമുള്ള വാച്ചാണ് പരിശീലനത്തിനിടെ മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണു വിവരം.
സംഭവത്തില്‍ രണ്ടു പേരെ പാക്കിസ്ഥാന്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കിടെ മോഷണ വിവരം പുറത്തുവന്നത് ലീഗിനു നാണക്കേടായി.
സംഭവത്തില്‍ ഡാരില്‍ മിച്ചലോ, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സംഘാടകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1.88 കോടി രൂപയ്ക്കാണ് ഡാരില്‍ മിച്ചലിനെ ലഹോര്‍ ക്വാലാന്‍ഡേഴ്‌സ് ടീം സ്വന്തമാക്കിയത്. ഐപിഎല്‍ താരലേലത്തില്‍ വിറ്റുപോകാത്തതിനെ തുടര്‍ന്നായിരുന്നു താരം പാക്ക് ലീഗിലേക്കു പോയത്.
കഴിഞ്ഞ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ഡാരില്‍ മിച്ചല്‍. 33 വയസ്സുകാരനായ ഡാരില്‍ മിച്ചല്‍ ലഹോറിനായി അഞ്ചു മത്സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ ഒരു അര്‍ധ സെഞ്ചറി സ്വന്തമാക്കാന്‍ മാത്രമാണു സാധിച്ചത്. അഞ്ച് കളികളില്‍നിന്ന് 146 റണ്‍സാണു താരം പിഎസ്എലില്‍ ഇതുവരെ നേടിയത്.