ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു; ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി വിവാഹനിശ്ചയം; വധു ബാല്യകാല സുഹൃത്ത് വിന്‍ഷിക
ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വിന്‍ഷികയാണ് വധു. ബുധനാഴ്ച്ച ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ കുല്‍ദീപ് അടുത്തയാഴ്ച യാത്രതിരിക്കാനിരിക്കെയാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ റിങ്കു സിങ്ങും ചടങ്ങിനെത്തി. റിങ്കു സിങിന്റെയും വിവാഹം ഉടനെ നടക്കാനിരിക്കുകയാണ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ കുല്‍ദീപ് അടുത്താഴ്ച്ച യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20-നാണ് പരമ്പര തുടങ്ങുക. പര്യടനത്തിന് മുമ്പ് വിവാഹനിശ്ചയം നടത്തുകയായിരുന്നു. അതേസമയം വിവാഹ തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ലഖ്നൗവിലെ ശ്യാം നഗര്‍ സ്വദേശിയായ വന്‍ഷിക എല്‍ഐസിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമ്മില്‍ കുട്ടിക്കാലം മുതലുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.
ഐപിഎല്‍ 2025ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചിരുന്നു. ലീഗ് ഘട്ടത്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തായതിനാല്‍ അദ്ദേഹത്തിന്റെ സീസണ്‍ നേരത്തെ അവസാനിച്ചു.
കുല്‍ദീപ്-വന്‍ഷിക വിവാഹ തീയതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഓഗസ്റ്റ് നാലിനാണ് ഇന്ത്യന്‍ ടീമിന്റെ അഞ്ചാം ടെസ്റ്റ് അവസാനിക്കുക. കുല്‍ദീപ് 2018ല്‍ ലോര്‍ഡ്‌സില്‍ ആണ് ആദ്യ ടെസ്റ്റ് കളിച്ചത്. ഇത്തവണ ഇംഗ്ലണ്ടില്‍ രവീന്ദ്ര ജഡേജയ്ക്ക് ശേഷം രണ്ടാം ചോയ്സ് സ്പിന്നറാണ്.
ഐപിഎല്‍ 2025ല്‍ കുല്‍ദീപ് ഡല്‍ഹി ക്യാപിറ്റല്‍സിനായി 14 മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തി. 7.07 എന്ന എക്കണോമി റേറ്റിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. സീസണില്‍ ഡിസിയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു.