ആദ്യ 8 ബോളില്‍ 2 റണ്‍സ്; പിന്നാലെ 19 ബോളില്‍ 7 സിക്സുള്‍പ്പടെ 54 റണ്‍സ്! ലക്നൗ സൂപ്പര്‍ ജയന്റസിന് അവിശ്വസനീയ ജയം സമ്മാനിച്ച് മുകുല്‍ ചൗധരി; ലക്നൗ 181 റണ്‍സ് മറികടന്നത് അവസാന ഓവറിലെ അവസാന പന്തില്‍; കൊല്‍ക്കത്തയെ വീഴ്ത്തിയത് 3 വിക്കറ്റിന്; മൂന്നാം തോല്‍വിയുമായി രഹാനെയും സംഘവും

ലക്നൗ സൂപ്പര്‍ ജയന്റസിന് അവിശ്വസനീയ ജയം സമ്മാനിച്ച് മുകുല്‍ ചൗധരി

Update: 2026-04-09 18:53 GMT

കൊല്‍ക്കത്ത: വിജയിച്ച മത്സരം കൊല്‍ക്കത്തയില്‍ നിന്നും ഒറ്റയ്ക്ക് തട്ടിപ്പറിച്ച് ലക്നൗവിന് അവിസ്മരണീയ ജയം സമ്മാനിച്ച് മുകുല്‍ ചൗധരി.തുടരെ ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും അപ്രാപ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ നയിക്കുകയായിരുന്നു മുകുല്‍.ആദ്യം ബാറ്റു ചെയ്തു കൊല്‍ക്കത്ത ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ, അവസാനപന്തിലാണ് ലക്ഷ്യം മറികടന്നത്.16 ഓവറില്‍ 7ന് 128 എന്ന നിലയില്‍ തകര്‍ന്നുനിന്ന ല്കനൗവിനെയാണ് മുകുള്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിജയത്തിലെത്തിച്ചത്.34 പന്തില്‍ 54 റണ്‍സോടെ ആയുഷ് ബദോനിയും ലക്നൗവിനു വേണ്ടി തിളങ്ങി.

27 പന്തില്‍ 2ഫോറും 7 സിക്സും ഉള്‍പ്പടെ 54 റണ്‍സ് അടിച്ചുകൂട്ടിയാണ് കൊല്‍ക്കത്തയില്‍നിന്നു ജയം മുകുള്‍ തട്ടിപ്പറിച്ചത്.24 പന്തില്‍ 54 റണ്‍സ് എന്ന വിജയലക്ഷ്യമാണ് മുകുള്‍ ഒറ്റയ്ക്കുനിന്നു നേടിയത്.ഇതില്‍ ആവേശ് ഖാന്റെ സംഭാവന ഒരു റണ്‍ മാത്രം. 17ാം ഓവറില്‍ 11 റണ്‍സ്, 18ാം ഓവറില്‍ 13 റണ്‍സ്, 19ാം ഓവറില്‍ 16 റണ്‍സ്, 20ാം ഓവറില്‍ 14 റണ്‍സ് എന്നിങ്ങനെയാണ് മുകുള്‍ നേടിയത്.181 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (11 പന്തില്‍ 15), ഏയ്ഡന്‍ മാര്‍ക്രം (15 പന്തില്‍ 22) എന്നിവര്‍ മിന്നിയതോടെ ലക്നൗ അനായാസം വിജയത്തിലേക്ക് എത്തുമെന്ന് തോന്നി.എന്നാല്‍ അഞ്ചാം ഓവറില്‍ വൈഭവ് അറോറയുടെ ഇരട്ടപ്രഹരത്തില്‍ മാര്‍ക്രവും മാര്‍ഷും വീണതോടെ ലക്നൗ പ്രതിരോധത്തിലാകുകയായിരുന്നു.

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിനും (9 പന്തില്‍ 10) തിളങ്ങാനായില്ല. സീസണില്‍ ആദ്യമായി പന്തെറിഞ്ഞ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.നാലാമാനായി ഇറങ്ങിയ ആയുഷ് ബദോനി (34 പന്തില്‍ 54) ഒരറ്റത്തുനിന്നു പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റു വീണുകൊണ്ടേയിരുന്നു. നിക്കോളാസ് പുരാന്‍ (15 പന്തില്‍ 13), അബ്ദുല്‍ സമദ് (5 പന്തില്‍ 2), മുഹമ്മദ് ഷമി (3 പന്തില്‍ 1) എന്നിവര്‍ക്കാര്‍ക്കും നിലയുറപ്പിക്കാനായില്ല. 15ാം ഓവറില്‍ ബദോനി പുറത്തായതോടെ ലക്നൗവിനറെ പ്രതീക്ഷികള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു.എന്നാല്‍ എട്ടാം വിക്കറ്റില്‍ മുകുളും ആവേശ് ഖാനും ഒന്നിച്ചതോടെ കഥമാറുകയായിരുന്നു.

അവസാന മൂന്ന് ഓവറില്‍ 43 റണ്‍സാണ് ലക്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാര്‍ത്തിക് ത്യാഗിയെറിഞ്ഞ 18-ാം ഓവറില്‍ 13 റണ്‍സ് മുകുള്‍ നേടി. പിന്നീട് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 16 റണ്‍സ് മുകുള്‍ നേടി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ആദ്യ പന്തില്‍ തന്നെ ആവേശ് ഖാന്‍ സിംഗിളെടുത്തു. അടുത്ത പന്തില്‍ മുകുള്‍ സിക്‌സര്‍ പായിച്ചു. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം മൂന്നും നാലും പന്ത് മുകുളിന് തൊടാനായില്ല. എന്നാല്‍ അഞ്ചാം പന്തില്‍ സിക്‌സര്‍. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. മുകുളിന് ബാറ്റില്‍ തൊടാന്‍ സാധിച്ചില്ലെങ്കിലും ലക്‌നൗ ഒരു റണ്‍ ഓടി പൂര്‍ത്തിയാക്കി ജയം ആഘോഷിച്ചു.സീസണില്‍ ലക്നൗവിന്റെ രണ്ടാം ജയമാണിത്. കൊല്‍ക്കത്തയുടെ മൂന്നാം തോല്‍വിയും.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ ഫിന്‍ അലന്റെ (9) വിക്കറ്റ് നഷ്ടമായിരുന്നു. തുടര്‍ന്ന് രഹാനെ - രഘുവന്‍ഷി സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ രഹാനെ പുറത്തായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ രഘുവന്‍ഷിയും മടങ്ങി. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി.റിങ്കു സിംഗിനും (4) തിളങ്ങാന്‍ കഴിയാതെ വന്നതോടെ നാലിന് 111 എന്ന നിലയിലായി കൊല്‍ക്കത്ത. പിന്നീട് ഗ്രീന്‍ - പവല്‍ സഖ്യം കൂട്ടിചേര്‍ത്ത 70 റണ്‍സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ലക്‌നൗവിന് വേണ്ടി പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ദിഗ്വേഷ് രാതി, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


Tags:    

Similar News