ജനപ്രതിനിധികള്‍ മാതൃകാപരമായി പെരുമാറണം; വിഗ്രഹങ്ങള്‍ ഉണ്ടായാല്‍ ജനാധിപത്യം തകരുമെന്നും മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം; എഫ്.സി.ആര്‍.എയില്‍ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ; വോട്ട് രേഖപ്പെടുത്തി സഭാധ്യക്ഷന്‍മാര്‍

ജനപ്രതിനിധികള്‍ മാതൃകാപരമായി പെരുമാറണം; വിഗ്രഹങ്ങള്‍ ഉണ്ടായാല്‍ ജനാധിപത്യം തകരുമെന്നും മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം

Update: 2026-04-09 12:17 GMT

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി സഭാ അധ്യക്ഷന്‍മാര്‍. എഫ്.സി.ആര്‍.എ അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പു കളത്തില്‍ ചര്‍ച്ചയായിരുന്നു. ജനപ്രതിനിധികള്‍ മാതൃകാപരമായി പെരുമാറണമെന്നും വിഗ്രഹങ്ങള്‍ ഉണ്ടായാല്‍ ജനാധിപത്യം തകരുമെന്നും മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

എഫ്.സി.ആര്‍.എ സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. എഫ്.സി.ആര്‍.എ യില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍യും വ്യക്തമാക്കി.

ജനങ്ങള്‍ രാജാക്കന്‍മാരെന്നും സ്ഥാനാര്‍ഥികള്‍ ദാസന്‍മാരെന്നും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. എഫ്സിആര്‍എയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുട്ടമ്പലം മുനിസിപ്പല്‍ ലൈബ്രറിയിലെ പോളിങ് സ്റ്റേഷനിലാണ് കാതോലിക്കാ ബാവാ വോട്ട് ചെയ്തത്.ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ അസംപ്ഷന്‍ കോളജിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

എഫ്.സി.ആര്‍.എ യില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വോട്ട് ചെയ്യുന്നതിലൂടെ നാടിനോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വോട്ട് ചെയ്‌തെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പ്രതികരിച്ചു. എന്നാല്‍ എഫ്.സി.ആര്‍.എ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വോട്ട് ചെയ്യുന്നതിലൂടെ ഈ നാടിനോടുള്ള പ്രതിബദ്ധതയാണ് നമ്മള്‍ പ്രകടിപ്പിക്കുന്നതെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഒരു ട്രെന്‍ഡും ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജയിക്കുന്നവര്‍ വരട്ടെ എന്ന് പറഞ്ഞ അദ്ദേഹം സ്വര്‍ണക്കൊള്ളക്കാര് ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എമിറേറ്റ്‌സ് ഡോ.എം.സൂസപാക്യം ജവഹര്‍നഗറിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കാഞ്ഞിരപ്പള്ളി െസന്റ് മേരീസ് സ്‌കൂളില്‍ വോട്ടു ചെയ്തു.

മാര്‍ത്തോമ്മാ സഭ അധ്യകഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത തിരുവല്ല SCS സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. തലേശരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കൊടുവള്ളി GVHSല്‍ വോട്ട് രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ കാന്തപുരം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

Tags:    

Similar News