ശവമഞ്ചത്തിന് മുന്നില്‍ കാമുകിമാരുടെ 'അടിപിടി'; ശവപ്പെട്ടിയുടെ മൂടി തെറിച്ചു, മരിച്ചവന്‍ എഴുന്നേറ്റ് ഓടിയേനെ! പരേതന്‍ ഒരേസമയം പ്രണയിച്ചത് രണ്ടാളെയും! രഹസ്യം പുറത്തായത് ശവസംസ്‌കാര ചടങ്ങില്‍; ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടു; ഒരു മെക്‌സിക്കന്‍ തല്ലുമാലയുടെ കഥ!

ശവമഞ്ചത്തിന് മുന്നില്‍ കാമുകിമാരുടെ 'അടിപിടി'

Update: 2026-04-09 06:19 GMT

മെക്‌സിേേക്കാ സിറ്റി: മരിച്ചയാളുടെ കാമുകിമാരാണെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകള്‍ ശവമഞ്ചത്തിന് മുന്നില്‍ വെച്ച് ഏറ്റുമുട്ടിയ വാര്‍ത്ത സമൂഹ മാധ്യമങ്ങല്‍ വൈറലായി മാറുന്നു. മെക്സിക്കോയിലാണ് സംഭവം നടന്നത്. മരിച്ച പുരുഷന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ച് രണ്ട് സ്ത്രീകള്‍ പരസ്പരം തല്ലുകൂടിയത് കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. തങ്ങള്‍ ഒരേ സമയം സ്നേഹിച്ചിരുന്നത് ഒരേ പുരുഷനെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മെക്സിക്കോയിലെ വെരാക്രൂസിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സംസ്‌കാര ചടങ്ങുകള്‍ക്കിടെ നടന്ന ഈ അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ പരസ്പരം കൈയേറ്റം ചെയ്യുന്നതിനിടെ ശവമഞ്ചത്തിന്റെ മൂടി തെറിച്ചുപോകാന്‍ വരെ സാധ്യതയുള്ള രീതിയിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. ഒടുവില്‍ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ തുടക്കം മരിച്ചയാള്‍ക്ക് അന്ത്യചുംബനം നല്‍കുന്നതിനിടയിലായിരുന്നു.

ഒരു സ്ത്രീ ശവമഞ്ചത്തിന് സമീപം നിന്ന് 'പ്രിയപ്പെട്ടവനേ, നിന്നെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും' എന്ന് വികാരാധീനയായി മന്ത്രിച്ചു. ഇത് കേട്ടുകൊണ്ട് അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് സംശയം തോന്നുകയും അവര്‍ ഉടന്‍ തന്നെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വരുകയുമായിരുന്നു. നീ ആരാണ്?' എന്ന ചോദ്യവുമായി രണ്ടാമത്തെ സ്ത്രീ ആദ്യത്തെ സ്ത്രീയെ നേരിട്ടു. താന്‍ മരിച്ചയാളുടെ പങ്കാളിയാണെന്ന് ആദ്യത്തെ സ്ത്രീ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

താനാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പങ്കാളി എന്ന് അവകാശപ്പെട്ട് രണ്ടാമത്തെ സ്ത്രീയും രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം അധികം വൈകാതെ തന്നെ കയ്യാങ്കളിയിലേക്ക് മാറി. മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്തു. ആദരവോടെ നടക്കേണ്ട സംസ്‌കാര ചടങ്ങില്‍ ഇത്തരമൊരു കാഴ്ച കണ്ടുനിന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തി അമ്പതിനായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും ഈ സംഭവത്തെ പരിഹാസരൂപേണയാണ് കാണുന്നത്. അവര്‍ അയാളെ വീണ്ടും കൊല്ലാന്‍ നോക്കുകയാണല്ലോ എന്നാണ് ഒരാള്‍ പരിഹസിച്ചത്. രണ്ടുപേരെയും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അയാള്‍ മരിക്കാന്‍ തീരുമാനിച്ചത് എന്ന് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കുറിച്ചത്.

മരിച്ച ഒരാള്‍ക്ക് വേണ്ടി ഇത്തരത്തില്‍ അടിപിടി കൂടുന്നത് തികച്ചും ഖേദകരമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമല്ലെന്നും പലയിടങ്ങളിലും ഇത് സംഭവിക്കാറുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. മരിച്ചയാള്‍ക്ക് സ്വര്‍ഗ്ഗം കിട്ടില്ലെന്ന് ഉറപ്പായി' എന്നായിരുന്നു മറ്റൊരാളിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ്. കമന്റുകളില്‍ ഭൂരിഭാഗവും മരിച്ച വ്യക്തിയുടെ സ്വഭാവത്തെയും ഒരേസമയം ഒന്നിലധികം ബന്ധങ്ങള്‍ പുലര്‍ത്തുന്ന രീതിയെയും വിമര്‍ശിക്കുന്നവയായിരുന്നു.

സംസ്‌കാര ചടങ്ങിനെത്തിയവര്‍ അവിചാരിതമായി ഉണ്ടായ ഈ സംഘര്‍ഷം പരിഹരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടക്കേണ്ട അന്ത്യയാത്ര രണ്ട് സ്ത്രീകളുടെ വാശിയും വൈരാഗ്യവും മൂലം വലിയൊരു ചര്‍ച്ചാവിഷയമായി മാറി. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News