'നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കണം' എന്ന് വിരാട് കോലി പറഞ്ഞത് വെറുതെയല്ല; കണ്ടാലൊരു 50കാരനെ പോലെ; താടിയും മീശയുമെല്ലാം നരച്ച് തിരിച്ചറിയാത്ത ലുക്കില്‍; ഏറ്റവും പുതിയ ചിത്രം പുറത്ത്
'നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കണം' എന്ന് വിരാട് കോലി പറഞ്ഞത് വെറുതെയല്ല
ലണ്ടന്‍: കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ് കിരണൊപ്പം കോലി നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. താടിയും മീശയുമെല്ലാം നരച്ച് കണ്ടാല്‍ അമ്പത് വയസോളം പ്രായമായ ഒരാളെപ്പോലെയാണ് ചിത്രത്തില്‍ കാണുന്നത്.
'നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം സമയമായി എന്ന്' ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോഴുള്ള വിരാട് കോലിയുടെ പ്രതികരണം. ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ മാസം യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷനായ യുവികാനിന്റെ പരിപാടിക്കായി എത്തിയപ്പോഴാണ് കോലിയെ ആരാധകര്‍ പൊതുവേദിയില്‍ കണ്ടത്.
യുവിക്യാനില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം പാതി തമാശയോടെ കോലി വ്യക്തമാക്കിയത്. നാലു ദിവസം കൂടുമ്പോള്‍ താടി കറുപ്പിക്കേണ്ടിവന്നാല്‍ മനസിലാക്കാം പടിയിറങ്ങാന്‍ സമയമായെന്ന് എന്നായിരുന്നു തമാശയോടെ കോലി മറുപടി നല്‍കിയത്. 'രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്' കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി ശാസ്ത്രി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വിരാട് കോലിയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. ഇതാണ് അവസ്ഥയെങ്കില്‍ വിരാട് കോലി ഏകദിനങ്ങളില്‍ നിന്നും വൈകാതെ വിരമിക്കുമെന്നുവരെ ആരാധകര്‍ കുറിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ ലണ്ടനിലുണ്ടായിരുന്നെങ്കിലും വിരാട് കോലി മത്സരങ്ങളൊന്നും കാണാന്‍ എത്തിയിരുന്നില്ല. അതേസമയം, ഇന്ത്യന്‍ ഏകദിന ടീം നായകന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അവസാന ടെസ്റ്റ് കാണാന്‍ ഓവലില്‍ എത്തിയിരുന്നു. മേയ് 12നാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിച്ചത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു താരത്തിന്റെ വിരമിക്കല്‍.
ഭാര്യ അനുഷ്‌ക ശര്‍മക്കും കുടുംബത്തിനുമൊപ്പം ലണ്ടനില്‍ താമസിക്കുന്ന കോലി ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാവും ഇനി കളിക്കുക. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന കോലിയും രോഹിത് ശര്‍മയും ഇതുവരെ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചിട്ടില്ല.