ഏഷ്യ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തേക്ക്? റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് ഭീഷണി; ടീം ഇപ്പോഴും ദുബായിലെ ഹോട്ടലില്‍; റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസിയും; രണ്ടാമത്തെ കത്തും തള്ളി; യുഎഇക്കെതിരായ മത്സരം ഉപേക്ഷിച്ചേക്കും; ഹസ്തദാന വിവാദം പുതിയ തലത്തില്‍

ഏഷ്യ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തേക്ക്?

Update: 2025-09-17 13:32 GMT

ദുബായ്: ഏഷ്യ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറുന്നുവെന്ന് സൂചന. ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആരംഭിക്കേണ്ട മത്സരത്തില്‍ കളിക്കുന്നതിനായി പാക് ക്രിക്കറ്റ് ടീം ഇനിയും സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിട്ടില്ല. ടീം ഇപ്പോഴും ദുബായിലെ ഹോട്ടലില്‍ തന്നെ തുടരുകയാണ്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസിയും ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പിലെ യുഎഇക്ക് എതിരായ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇന്ത്യക്കെതിരായ തങ്ങളുടെ മത്സരത്തില്‍ പക്ഷംപിടിച്ചു പെരുമാറിയ ആന്‍ഡി പൈക്രോഫ്റ്റിനെ ഏഷ്യ കപ്പ് റഫറി പാനലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. എന്നാല്‍ യുഎഇ - പാകിസ്ഥാന്‍ മത്സരം പൈക്രോഫ്റ്റ് തന്നെ നിയന്ത്രിക്കുമെന്നാണ് ഐസിസി നിലപാട് സ്വീകരിച്ചത്. ഇന്നത്തെ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന്‍ പുറത്താകും.

പാകിസ്ഥാന്റെ പിന്‍മാറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടനെ തന്നെ ഉണ്ടാകുമെന്നാണ് സൂചന. പിസിബി അധികൃതര്‍ മാദ്ധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്.പാകിസ്ഥാന്‍ പിന്‍മാറിയാല്‍ ഇന്ത്യക്കൊപ്പം യുഎഇ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് കടക്കും. പൈക്രോഫ്റ്റിനെ റഫറി പാനലില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന് പിസിബി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ ധരിപ്പിച്ചതുമാണ്.

Tags:    

Similar News