ഗാബയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര; ജയത്തോടെ ഒപ്പമെത്താന്‍ ഓസ്‌ട്രേലിയ; നിര്‍ണായക ടോസ് ആതിഥേയര്‍ക്ക്; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം; തിലക് വര്‍മയ്ക്ക് വിശ്രമം; റിങ്കു സിങ് ടീമില്‍; മാറ്റമില്ലാതെ ഓസ്‌ട്രേലിയ
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ച ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. റിങ്കു സിങ് ടീമില്‍ ഇടംനേടി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്‌ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ട്വന്റി 20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയത്. ഗാബയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് ഒരേയൊരു ടി20 മത്സരത്തിലാണ്. 2018ല്‍ ഓസ്‌ട്രേലിയ നാല് റണ്‍സിന് ആ മത്സരം ജയിച്ചു.
2006 മുതല്‍ ബ്രിസ്‌ബേനില്‍ എട്ട് ടി20 മത്സരം കളിച്ചിട്ടുള്ള ഓസ്‌ട്രേലിയ ഒരു മത്സരത്തില്‍ മാത്രനാണ് ഇവിടെ തോല്‍വി അറിഞ്ഞത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഓസീസിന്റെ തോല്‍വി. മഴ കളിതടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: മിച്ച് മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആദം സാമ്പ, ബെന്‍ ഡ്വാര്‍ഷൂയിസ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ്മ, ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.