ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ; വിൻഡീസിനെതിരെ നേടിയ ഒറ്റ വിക്കറ്റിൽ മറികടന്നത് ഹർഭജനെ; മുന്നിൽ അനിൽ കുംബ്ലെയും ആർ അശ്വിനും

Update: 2025-10-13 09:33 GMT

തിരുവനന്തപുരം: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ. മത്സരത്തിന്റെ നാലാം ദിനം, വെസ്റ്റ് ഇൻഡീസ് ഓപ്പണർ ജോൺ കാംബെലിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ജഡേജയുടെ റെക്കോഡ് നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഹോം ഗ്രൗണ്ടുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ ഹർഭജൻ സിംഗിനെ പിന്തള്ളി ജഡേജ മൂന്നാം സ്ഥാനത്തെത്തി.

നിലവിൽ, ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അനിൽ കുംബ്ലെ (476), ആർ. അശ്വിൻ (475) എന്നിവർക്ക് പിന്നിലായി രവീന്ദ്ര ജഡേജ (377) മൂന്നാം സ്ഥാനത്തും ഹർഭജൻ സിംഗ് (376) നാലാം സ്ഥാനത്തുമാണ്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 518 റൺസിന് ഡിക്ലയർ ചെയ്തപ്പോൾ, വെസ്റ്റ് ഇൻഡീസ് 248 റൺസിന് പുറത്തായിരുന്നു.

തുടർന്ന് ഫോളോ ഓണിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീ ബ്രേക്കിന് പിരിയുമ്പോൾ 361/9 എന്ന നിലയിലാണ്. വിൻഡീസ് 91 റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. വിൻഡീസിനായി ഓപ്പണർ ജോൺ കാംബെൽ 199 പന്തിൽ നിന്ന് 115 റൺസ് നേടിയെങ്കിലും ജഡേജയുടെ പന്തിൽ പുറത്തായി. ഷായ് ഹോപ്പ് 103 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ റോസ്റ്റൺ ചെയ്‌സ് 40 റൺസെടുത്തു.

Tags:    

Similar News