മുംബൈയ്ക്കായി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ; ആറായിരം റണ്‍സ് നേടുന്ന ആദ്യതാരം; രോഹിതിന്റെ നേട്ടം 231 മത്സരങ്ങളില്‍ നിന്നും

മുംബൈയ്ക്കായി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ

Update: 2025-05-02 11:15 GMT

ജയ്പുര്‍: ഐപിഎല്ലില്‍ പുതിയ നേട്ടം സ്വന്തമാക്കി മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ. മുംബൈക്ക് ആയി ആറായിരം റണ്‍സ് നേടുന്ന ആദ്യതാരമാണ് രോഹിത് ശര്‍മ. 231 മത്സരങ്ങളില്‍ നിന്നായി രോഹിത് 6024 റണ്‍സ് നേടി. രണ്ട് തവണ സെഞ്ച്വറി നേടിയ രോഹിത് 39 അര്‍ധ സെഞ്ച്വറിയും നേടി. 6024 റണ്‍സില്‍ 262 സികസും 548 ബൗണ്ടറികളും ഉള്‍പ്പടെുന്നു. ജയ്പൂരില്‍ രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു രോഹിതിന്റെ നേട്ടം.

മുംബൈയ്ക്കായി ഇതുവരെ മറ്റൊരു താരവും നാലായിരം റണ്‍സ് നേടിയിട്ടില്ല. പട്ടികയില്‍ രണ്ടാമത് വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടറും മുംബൈ പരിശീലകനുമായ കീറോണ്‍ പൊള്ളാര്‍ഡാണ്. താരം മുംബൈക്കായി 3915 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് ആണ് 3460 റണ്‍സുമായി മൂന്നാമത്.

Tags:    

Similar News