'ധോണി പോലും സഞ്ജുവിനെ ടീമിൽ വേണമെന്ന് ആഗ്രഹിക്കുന്നു, അത് മികവിന്റെ തെളിവ്'; അവൻ ഇന്ത്യൻ ടീമിൽ തുടരണമോയെന്ന് ഗംഭീർ തീരുമാനിക്കട്ടെയെന്നും എസ്. ശ്രീശാന്ത്

Update: 2026-02-01 16:51 GMT

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. സഞ്ജുവിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലെന്നും, ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി പോലും സഞ്ജുവിനെ തന്റെ ടീമിൽ ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. കേരളത്തിൽ നിന്ന് വളർന്ന് ഇന്ത്യൻ ടീമിലെത്തുകയും ഒരു ഐപിഎൽ ടീമിനെ നയിക്കുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ലെന്നും ശ്രീശാന്ത് പറഞ്ഞു.

2007, 2011 ലോകകപ്പുകളും നിരവധി ഐപിഎൽ കിരീടങ്ങളും നേടിയ ധോണി സഞ്ജുവിനെ തന്റെ ടീമിൽ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സഞ്ജുവിന്റെ മികവിന്റെ തെളിവാണെന്ന് ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിൽ ഇത്തരം വലിയ താരങ്ങളുടെ കൈമാറ്റം വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് സ്ഥാനം ലഭിക്കണമോ എന്നത് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനമായിരിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

സഞ്ജുവിനോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും, ഒരു വലിയ ഇന്നിംഗ്‌സിലൂടെ സഞ്ജുവിന് ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയെ വിമർശിക്കുന്നവർക്ക് മറുപടിയായി, പല ഇതിഹാസ താരങ്ങളും അവരുടെ കരിയറിൽ സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഒരാൾ മോശം ഫോമിലായിരിക്കുമ്പോൾ അവരെ തളർത്താൻ എളുപ്പമാണ്, എന്നാൽ ചേർത്തുപിടിച്ച് ഉയർത്തിക്കൊണ്ടുവരാനാണ് പ്രയാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    

Similar News