കായികവിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നോമ്പ് എടുക്കേണ്ടതില്ല; ഇസ്ലാമില്‍ കര്‍മമാണ് പ്രധാനം; മുഹമ്മദ് ഷമിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്

Update: 2025-03-07 07:31 GMT

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രേഫിക്കിടെ വെള്ളം കുടിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായികവിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്ലാമില്‍ കര്‍മമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി.

'നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ വ്രതമെടുക്കേണ്ടതില്ല എന്നത് റംസാന്‍ കാലത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഒന്നാമതായി, ഷമി യാത്രയിലാണ്. അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഇപ്പോഴുള്ളത്. രണ്ടമതായി, വളരെയേറെ ദാഹിക്കാന്‍ സാധ്യതയുള്ള ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് കളിക്കുമ്പോള്‍ വ്രതം അനുഷ്ഠിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല.' ഷമ പറഞ്ഞു.

നേരത്തെ, ഷമിക്കെതിരേ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി രം?ഗത്തെത്തിയിരുന്നു. റംസാന്‍ കാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു. സെമി പോരാട്ടത്തില്‍ ഓസീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പത്തോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത ഷമി മൂന്ന് വിക്കറ്റെടുത്തിരുന്നു. ഞായറാഴ്ചയാണ് കിവീസിനെതിരായ ഫൈനല്‍.

Tags:    

Similar News