സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; അമിതവേഗതയിലെത്തിയ ലോറി പെട്ടെന്ന് കാറിനെ മാറികടക്കാന്‍ ശ്രമിച്ചു; പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഇടിക്കുകയും ആയിരുന്നു

Update: 2025-02-21 09:32 GMT

ദുര്‍ഗാപൂര്‍: ഇന്ത്യന്‍ ടീം മുന്‍ നായകനും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ബുര്‍ഡ്വന്‍ യൂനിവേഴ്‌സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെ ദുര്‍ഗാപൂരിലെ എക്‌സ്പ്രസ് വേയില്‍ വെച്ച് വ്യാഴാഴ്ചയാണ് അകപകടമുണ്ടായത്. സംഭവത്തില്‍ ഗാംഗുലി പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ഗാംഗുലി സഞ്ചരിക്കുകയായിരുന്ന കാറിനെ അമിതവേഗതയിലെത്തിയ ഒരു ലോറി പെട്ടെന്നു മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഗാംഗുലിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിടുകയും, തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഗാംഗുലിയുടെ കാറില്‍ ഇടക്കുകയായിരുന്നു. ഒന്നിലേറെ വാഹനങ്ങള്‍ ഈ തരത്തില്‍ പരസ്പരം കൂട്ടിയിടിച്ചെന്നാണ് വിവരം.

അപകടത്തില്‍ ഗാംഗുലിയുടെ കാറിനു ചെറിയ രീതിയിലുള്ള കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. 10 മിനിറ്റിന് ശേഷം ഇതേ കാറില്‍ തന്നെ അദ്ദേഹം യാത്ര പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News