'പെർത്തിലെ ബൗൺസുള്ള പിച്ചിൽ ആ താരത്തിന് സ്ഥാനക്കയറ്റം നല്‍കിയത് മണ്ടത്തരം'; അഞ്ചാം നമ്പറിർ കെ എൽ രാഹുൽ ഇറങ്ങേണ്ടിയിരുന്നെങ്കിൽ മികച്ച സ്‌കോർ നേടാമായിരുന്നു; ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്

Update: 2025-10-21 09:03 GMT

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റിരുന്നു. മഴയെ തുടർന്ന് തടസ്സപ്പെട്ട മത്സരത്തിൽ 25 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് അക്സർ പട്ടേലും കെ.എൽ. രാഹുലും ചേർന്നാണ് ടീമിനെ കരകയറ്റിയത്. എന്നാൽ, ശുഭ്മാൻ ഗിൽ പുറത്തായപ്പോൾ കെ.എൽ. രാഹുലിന് പകരം അക്സർ പട്ടേലിനെ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് അയച്ച ഇന്ത്യൻ ടീം മാനേജ്‌മെൻ്റിൻ്റെ തീരുമാനം വലിയ അബദ്ധമായിരുന്നെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

'അക്സറിനെ രാഹുലിന് പകരം അഞ്ചാം നമ്പറിലിറക്കിയത് ആനമണ്ടത്തരം തന്നെയായിരുന്നു. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായും മികച്ച പ്രകടനം കാഴ്ചവെച്ച രാഹുലിനെ പുറത്തിരുത്തി അക്സറിനെ നേരത്തെ കളിപ്പിക്കാനുള്ള കാരണം എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,' എന്നും ശ്രീകാന്ത് പറഞ്ഞു. അക്സർ മികച്ച കളിക്കാരനാണെങ്കിലും, പെർത്തിലെ ബൗൺസുള്ള പിച്ചിൽ മൂന്ന് വിക്കറ്റുകൾ വീണ് ടീം പതറുന്ന സാഹചര്യത്തിൽ രാഹുലിനെ പോലുള്ള ഒരു മികച്ച ബാറ്ററെയാണ് ക്രീസിലേക്ക് അയക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാർ കളിക്കുമ്പോൾ, അക്സറിനെ പ്രൊമോട്ട് ചെയ്തത് ശരിയായ കാര്യമല്ലെന്നും രാഹുൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മെച്ചപ്പെട്ട സ്കോർ നേടാനാകുമായിരുന്നെന്നും ശ്രീകാന്ത് വ്യക്തമാക്കി. ആദ്യ പത്ത് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ തന്നെ ഇന്ത്യ കളി കൈവിട്ടിരുന്നുവെന്നും ശ്രീകാന്ത് വിലയിരുത്തി. ആദ്യ മത്സരത്തിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെയും അദ്ദേഹം വിമർശിച്ചു. വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവായിരുന്നു കളിക്കേണ്ടിയിരുന്നതെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

Tags:    

Similar News