എട്ട് വിക്കറ്റ് നഷ്ടമായിട്ടും ബാറ്റ് ചെയ്യാനെത്താതെ ക്യാപ്റ്റൻ; 'ഓവർസ്മാർട്ട്' ആകാനുള്ള ശ്രമമെന്ന് വിമർശനം; വിശദീകരണവുമായി സൂര്യകുമാർ യാദവ്
കൊളംബോ: ഏഷ്യാ കപ്പിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗിനിറങ്ങാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച സൂര്യ, അവസാന മത്സരത്തിൽ തന്റെ ബാറ്റിംഗ് സ്ഥാനം സഞ്ജു സാംസണിന് നൽകുകയായിരുന്നു. മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സൂര്യ ബാറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. എന്നാൽ, മറ്റ് കളിക്കാർക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് താൻ ബാറ്റിംഗിനിറങ്ങാതിരുന്നതെന്ന് സൂര്യകുമാർ യാദവ് വിശദീകരിച്ചു.
അതേസമയം, സൂര്യയുടെ ഈ നീക്കം 'ഓവർസ്മാർട്ട്' ആകാനുള്ള ശ്രമമായി ചിലർ വിമർശിച്ചു. ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർക്ക് മുമ്പ് സൂര്യ ബാറ്റിങ്ങിന് ഇറങ്ങേണ്ടിയിരുന്നുവെന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ ടീം സ്കോർ 200 കടത്തിയേനെ എന്നും ചിലർ ചൂണ്ടിക്കാട്ടി.സഞ്ജുവിനെ കൂടാതെ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്കും ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, ഹാർദിക് പാണ്ഡ്യ നാലാമനായും അക്‌സർ പട്ടേൽ അഞ്ചാമനായും ക്രീസിലെത്തിയതിന് ശേഷവും സൂര്യ ബാറ്റ് ചെയ്യാൻ തയ്യാറായില്ല.
ശിവം ദുബെയാണ് ഏഴാം സ്ഥാനത്തുമാണ് ബാറ്റ് ചെയ്തത്. സഞ്ജു സാംസൺ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഐ.സി.സി റാങ്കിങ്ങിൽ അസോസിയേറ്റ് അംഗമായ ഒമാനെതിരെ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് 21 റൺസിൻ്റെ വിജയമാണ് നേടാനായത്. കൂടാതെ, ഒമാൻ താരങ്ങൾക്ക് തിരിച്ചടിക്കാനുള്ള അവസരം ഇന്ത്യൻ ബൗളർമാർ നൽകിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മത്സരത്തിൽ അഭിഷേക് ശർമ മാത്രമാണ് മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തത്.