ഗാബ ടെസ്റ്റില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ടെസ്റ്റിലെ അപൂര്‍വ റെക്കോര്‍ഡ്; ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് രണ്ട് താരങ്ങള്‍ മാത്രം

Update: 2024-12-12 15:01 GMT

14ന് ആരംഭിക്കുന്ന ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ താരം വിരാട് കോഹ് ലിയെ കാത്തിരുക്കുന്നത് മറ്റൊരു റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡാണ് താരത്തെ കാത്തിരിക്കുന്നത്. ഒസീസ് മണ്ണില്‍ അഞ്ച് പ്രധാന വേദികളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് കിങ്ങിനെ കാത്തിരിക്കുന്നത്. പെര്‍ത്ത്, മെല്‍ബണ്‍, സിഡ്‌നി, അഡലെയ്ഡ് എന്നിവടങ്ങളില്‍ കോഹ്‌ലി ഇതിനോടകം സെഞ്ചുറി നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഗാബ മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നില്‍ സെഞ്ചുറി നേട്ടത്തിന് ബാക്കിയുള്ളത്.

മുമ്പ് രണ്ട് താരങ്ങള്‍ മാത്രമാണ് ഈ റെക്കോര്‍ഡ് നേടിയിട്ടുള്ളത്. ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കറും ഇംഗ്ലീഷ് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയയിലെ അഞ്ച് പ്രധാന ടെസ്റ്റ് വേദികളിലും സെഞ്ചുറി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ അഡലെയ്ഡ്ല്‍ കോഹ്‌ലിക്ക് തന്റെ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.

ഗാബയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവില്‍ ഇരുടീമുകളും പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Tags:    

Similar News