നിങ്ങള്‍ എന്ന് വിട്ട് കൊടുക്കാന്‍ തയ്യാറാകുന്നോ അന്ന് മാത്രമാണ് തോല്‍ക്കുന്നത്; ഓസീസ് പരമ്പരയ്ക്ക് മുന്‍പായി എക്‌സില്‍ പോസ്റ്റുമായി ഇന്ത്യന്‍ താരം

Update: 2025-10-16 07:33 GMT

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായയായ വിരാട് കോഹ്‌ലി വീണ്ടും നീലജേഴ്‌സിയണിയാന്‍ ഒരുങ്ങുന്നു. ടെസ്റ്റിനും ടി-20 ക്രിക്കറ്റിനും വിട പറഞ്ഞതിനു ശേഷമുള്ള വിരാട്ടിന്റെ ആദ്യ ഏകദിന മല്‍സര പരമ്പരയാണ് ഇത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ കിരീടം സമ്മാനിച്ച ആവേശത്തിന് ശേഷം കോഹ്‌ലി വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങി വരുമ്പോള്‍ ആരാധകര്‍ ഉത്സാഹത്തിലാണ്.

ഒക്ടോബര്‍ 19ന് ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലൂടെയാണ് വിരാട് മടങ്ങിയെത്തുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ച് ടി-20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ കോഹ്‌ലി പ്രധാന പങ്ക് വഹിക്കും എന്നാണ് സൂചന. 2027 ലോകകപ്പില്‍ കോഹ്ലിയെ വീണ്ടും ഇന്ത്യക്കായി കാണുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരില്‍ ആവേശം സൃഷ്ടിക്കുന്നത്. 'ലോകകപ്പിനായി ശരീരവും മനസ്സും ഒരുങ്ങിയിരിക്കുകയാണ്,' എന്നായിരുന്നു കഴിഞ്ഞ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, തന്റെ പുതിയ എക്സ് പോസ്റ്റിലൂടെ വിരാട് വീണ്ടും ആരാധകരെ പ്രചോദിപ്പിച്ചു 'നിങ്ങള്‍ വിട്ടുകൊടുക്കുന്ന നിമിഷം തന്നെയാണ് തോല്‍വി ആരംഭിക്കുന്നത്.'' എന്ന് കുറിച്ചുകൊണ്ട് ആത്മവിശ്വാസവും പോരാട്ടവീര്യവും നിറഞ്ഞ സന്ദേശം പങ്കുവെച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിരാട്ടിന്റെ പ്രകടനമാണ് ഇപ്പോള്‍ ആരാധകരും വിദഗ്ധരും ഉറ്റുനോക്കുന്നത്.

Tags:    

Similar News