ഇളം പ്രായത്തിലെ ക്രിക്കറ്റിനോട് കമ്പം; രഞ്ജി ട്രോഫിയില്‍ യുവരാജിനെയും സച്ചിനെയുംകാള്‍ ചെറുപ്രായത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിഭ; ഐപിഎല്ലിലെ വാശിയേറിയ ലേലം വിളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ സ്വന്തമാക്കിയത് എറ്റവും പ്രായം കുറഞ്ഞ താരത്തെ; ആരാണ് 13കാരന്‍ വൈഭവ് സൂര്യവംശി?

ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ സ്വന്തമാക്കിയത് 13 കാരന്‍ വൈഭവ് സൂര്യവംശിയെ

Update: 2024-11-25 16:58 GMT

റിയാദ്: ഐപിഎല്‍ താരലേല ചരിത്രത്തില്‍ ഇതാദ്യമായി ഒരു 13 കാരനും പട്ടികയില്‍ ഇടം പിടിച്ചു. ഏറ്റവും പ്രായം കുറഞ്ഞ താരമായ ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ജിദ്ദയില്‍ നടക്കുന്ന താരലേലത്തിന്റെ രണ്ടാം നാള്‍

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ വൈഭവിനെ വാങ്ങിയത്.

ആരാണ് വൈഭവ് സൂര്യവംശി?

2011 ല്‍ ജനിച്ച വൈഭവിന്റെ ക്രിക്കറ്റ് പാടവം അവന്റെ നാലാം വയസിലാണ് അച്ഛന്‍ സഞ്ജീവ് ശ്രദ്ധിച്ചത്. വീടിന്റെ പിന്നില്‍ ഒരു ചെറിയ കളിസ്ഥലം മകനായി അദ്ദേഹം ഒരുക്കി. 9ാം വയസില്‍, സമസ്തിപൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ വൈഭവിനെ ചേര്‍ത്തു. പ്രായത്തെ കവച്ചുവയ്ക്കുന്ന ക്രിക്കറ്റ് മികവ് തിരിച്ചറിയാന്‍ പരിശീലകര്‍ക്കും അധികനാള്‍ വേണ്ടി വന്നില്ല.

' രണ്ടര വര്‍ഷത്തോളം അവിടെ പരിശീലിച്ച ശേഷം വിജയ് മര്‍ച്ചന്റ് ട്രോഫിക്ക് വേണ്ടി അണ്ടര്‍ 16 ട്രയല്‍സിന് പോയി. ദൈവകൃപയാല്‍ മുന്‍ രഞ്ജി താരമായ മനീഷ് ഓജ സാറിന്റെ കീഴില്‍ പരിശീലിക്കാന്‍ തുടങ്ങി. ഞാന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ പരിശീലനവും പ്രോത്സാഹനവുമാണ്.

ബിഹാറിന് വേണ്ടി വിനൂ മങ്കാദ് ട്രോഫിയില്‍ കളിക്കുമ്പോള്‍ വൈഭവിന് 12 വയസ് മാത്രമായിരുന്നു. ബിഹാര്‍ ക്രിക്കറ്റിന്റെ ഒന്നാം പന്തിയിലേക്ക് ഉയരാന്‍ അധികനാള്‍ വേണ്ടി വന്നില്ല 12 കാരന്. ചെന്നൈയില്‍ അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിന് എതിരായ നാലുദിന മത്സര്തതില്‍ 58 ബോളില്‍ സെഞ്ച്വറി അടിച്ചതോടെ ഉയര്‍ന്നു വരുന്ന താരമെന്ന സ്ഥാനം വൈഭവ് ഉറപ്പിച്ചു.

2023 ല്‍ ആന്ധ്രയില്‍ മുളപാട് നടന്ന അണ്ടര്‍ 19 ക്വാഡ്രാംഗുലര്‍ സീരീസില്‍ ഇന്ത്യ ബി അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു. ബംഗ്ലാദേശ്, ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുകള്‍ക്കെതിരായി ഇന്ത്യ എ സ്‌ക്വാഡിലെ പ്രകടനം കണ്ടാണ് ഐസിസി അണ്ടര്‍ 19 ലോക കപ്പിലേക്ക് സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മാച്ചില്‍ ബിഹാറിന് വേണ്ടി മുംബൈക്കെതിരെ ഫസ്റ്റ് ക്ലസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 1986 ന് ശേഷം ബിഹാറിന് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി.

പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. യുവരാജ് സിങ്ങിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍പേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീന്‍, (12 വര്‍ഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വര്‍ഷവും 76 ദിവസവും) മുഹമ്മദ് റംസാന്‍ (12 വര്‍ഷവും 247 ദിവസവും) ആണ് വൈഭവിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവര്‍.

ഈ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അണ്ടര്‍ 19 കളിച്ചു. 62 പന്തില്‍ 104 റണ്‍സെടുത്തു. സ്ഥിരതയാര്‍ന്ന പ്രകടവും സമര്‍പ്പണവുമാണ് ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡില്‍ വൈഭവിന് ഇടം കൊടുത്തത്.

Tags:    

Similar News