വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പ്; ഗ്ലാമർ പോരാട്ടത്തിനൊരുങ്ങി ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം; മരണ ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ കങ്കാരുപ്പടയെ മെരുക്കാൻ ന്യൂസീലൻഡ്

Update: 2024-10-08 12:59 GMT

ഷാർജാ: വനിതാ ടി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ശക്തരുടെ പോരാട്ടം. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30 ആരംഭിക്കുന്ന മല്സരത്തിൽ ഓസ്ട്രേലിയ ന്യൂസീലൻഡിനെ നേരിടും. ഇരു ടീമുകൾക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ഈ ലോകകപ്പിലെ മരണ ഗ്രൂപ്പായി വിശേഷിപ്പിക്കന്ന എ ഗ്രൂപ്പിൽ നിർണായകമായ മത്സരം കൂടിയാണ് ഇന്നത്തെ ഓസ്ട്രേലിയ ന്യൂസീലൻഡ് പോരാട്ടം.

നിലവിലെ വനിതാ ടി 20 ചാമ്പ്യാന്മാരായ ഓസ്‌ട്രേലിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ, ഇന്ത്യക്കെതിരെ 58 റൺസിന്റെ വിജയം സ്വന്തമാക്കാൻ ന്യൂസീലൻഡിനുമായി. അടുത്തിടെ ഇരു ടീമുകളും ഓസ്‌ട്രേലിയയിൽ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ ന്യൂസീലാന്റിനെ 3-0ന് തകർത്ത ഓസ്ട്രേലിയ പരമ്പര തൂത്തുട്ടിവാരി.

മാത്രമല്ല മികച്ച ഫോമിലല്ല ന്യൂസീലൻഡ് ലോകകപ്പിനെത്തിയത്. തുടർച്ചയായ 10 മത്സരങ്ങൾ വിജയമറിയാതെ എത്തിയ ടീമിന് ഇന്ത്യക്കെതിരെ നേടിയ വമ്പൻ വിജയം ആത്മവിശ്വാസം നൽകും.

ഷാർജയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാവാൻ സാധ്യതയില്ല. ഈ ടൂർണമെന്റിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതിന് മുമ്പ് ഒരു ടീം പോലും ഷാർജാ സ്റ്റേഡിയത്തിൽ 120 കടന്നില്ല. കണക്കുകൾ ഓസ്‌ട്രേലിയക്ക് വിജയ സാധ്യത കല്പിക്കുന്നുണ്ടെങ്കിലും, നിർണായകമായ മല്സരമായതിനാൽ വാശിയേറിയ മത്സരത്തിനു ഷാർജാ സാക്ഷ്യം വഹിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  

Tags:    

Similar News