വനിതാ ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ബൗളിംഗ്; മലയാളി താരം ആശ ശോഭനക്ക് ലോകകപ്പ് അരങ്ങേറ്റം

Update: 2024-10-04 14:19 GMT

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്.ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

സൂസി ബേറ്റ്സ് ജോർജിയ പ്ലിമ്മർ സഖ്യമാണ് കിവീസിനായി ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 3.3 ഓവറിൽ 33 എന്ന നിലയിലാണ്.

രണ്ട് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. അതിൽ ആശ ശോഭന പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. മറ്റൊരു മലയാളി താരം സജന സജീവന്‍ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം. ഇരു

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.

ന്യൂസിലന്‍ഡ്: സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

മികച്ച ഫോമിലാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയേയും തകർത്ത ടീം ആത്മവിശ്വാസത്തിലാണ്. ഈ ഫോം തുടരാനായാൽ ശക്തരായ ന്യൂസിലന്‍ഡിനെയും അടിയറവ് പറയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും.

എന്നാൽ മറുവശത്തു ന്യൂസീലാന്റാവട്ടെ അവസാന അഞ്ച് കളിയും തോറ്റ കിവീസ് വനിതകള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്കെതിരെ ജയം അനിവാര്യം.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ അണിനിരക്കുന്നത്. 

Tags:    

Similar News