വനിതാ ടി20 ലോകകപ്പ്; ഇന്ന് രണ്ട് മത്സരങ്ങൾ; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ-ശ്രീലങ്ക പോരാട്ടം; രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെയും നേരിടും

Update: 2024-10-05 07:32 GMT

ഷാർജ: വനിതാ ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. 3.30 ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ശക്തരായ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. രാത്രി 7.30 ക്കാണ് മത്സരം.

ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ട ശ്രീലങ്കക്ക് മികച്ച ഫോമിൽ ലോകകപ്പിലെത്തുന്ന കങ്കാരു പടയെ പരാജയപ്പെടുത്തുക വലിയൊരു കടമ്പ തന്നെയാണ്. ട് 20 യിൽ ഒരിക്കൽ പോലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാൻ ശ്രീലങ്കക്കായിട്ടില്ല. അതെ സമയം ഈ ലോകകപ്പിലെ ആദ്യ മത്സരമാണ് ഓസ്‌ട്രേലിയയുടേത്. സന്നാഹ മത്സരങ്ങളിൽ രണ്ടിലും ജയിച്ചാണ് അവരുടെ വരവ്. ഇംഗ്ലണ്ടിനെയും, വെസ്റ്റ് ഇൻഡീസിനെയുമാണ് അവർ പരാജയപ്പെടുത്തിയത്.

ഷാർജയിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ട് ആണ് ബംഗ്ലാദേശിന്റെ എതിരാളികൾ. മികച്ച ബൗളിംഗ് നിരയുമായാണ് ബംഗ്ലാദേശ് എത്തുന്നത്. എന്നാൽ ഇംഗ്ലണ്ടിനെ പോലൊരു ബാറ്റിംഗ് നിരയിൽ വെല്ലുവിളി ഉയർത്താൻ ബംഗ്ലാദേശ് ബൗളർമാർക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ വിധി. ഉദ്ഘാടന പതിപ്പിലെ ലോകകപ്പ് വിജയികളായ ഇംഗ്ലണ്ടിന് പിന്നെ കപ്പുയർത്താനായിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മല്സരത്തിനായി ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ സ്കോട്ട്ലൻഡിനെതിരെ നേരിട ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇറങ്ങുക.

Tags:    

Similar News