വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ്; സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും; എതിരാളികൾ ശ്രീലങ്ക

Update: 2024-10-09 10:45 GMT

ദുബായ്: വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30 ക്കാണ് മത്സരം. സെമി സാധ്യതകൾ നിലനിർത്തുന്നതിനത്തിനായി ഇന്ത്യക്ക് നിർണായക മത്സരമാണിത്. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾക്ക് ഏറെക്കുറെ അവസാനമായി.

ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് വമ്പൻ പരാജയമേറ്റു വാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തി. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 6 വിക്കറ്റുകളും 7 പന്തുകളും ബാക്കി നിൽക്കെ ഇന്ത്യ തകർക്കുകയായിരുന്നു. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് സെമിഫൈനൽ യോഗ്യത നേടുകയാണ് ഹർമൻപ്രീത് കൗറിനും മുന്നിലുമുള്ള വെല്ലുവിളി.

മറുവശത്തു, ആദ്യ മത്സരത്തിൽ പാകിസ്താനോടേറ്റ അപ്രതീക്ഷ തോൽവി ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. അടുത്ത മത്സരത്തിൽ ശക്തരായ ഓസ്‌ട്രേലിയയോട് പൊരുതി നിൽക്കാൻ പോലും കഴിയാതെ ശ്രീലങ്ക തകർന്നടിയുകയായിരുന്നു. തുടർന്നുള്ള മത്സങ്ങൾ ജയിച്ചാൽ പോലും ശ്രീലങ്കയ്ക്ക് സെമിയിലേക്ക് മുന്നേറുക കടുപ്പമാണ്.

കണക്കുകളിൽ ശ്രീലങ്കയേക്കാൾ മുൻ‌തൂക്കം ഇന്ത്യക്കാണ്. ടി 20 മത്സരങ്ങളിൽ ഇരു ടീമുകല്ല് 25 തവണ ഏറ്റുമുട്ടിയപ്പോൾ 19 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. നേർക്കുനേർ വന്ന അവസാന അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യക്കായിരുന്നു ജയം. എന്നാൽ ജൂലൈയിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക ജേതാക്കളായിരുന്നു.

Tags:    

Similar News