വനിതാ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് നടക്കും; ടീമുകളില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയുമായി മലയാളി താരങ്ങളായി ഏഴ് പേര്‍
വനിതാ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് നടക്കും
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നാലാം സീസണിന് മുന്നോടിയായുള്ള താരങ്ങളുടെ ലേലം ഇന്ന് നടക്കും. ന്യൂഡല്‍ഹിയില്‍ പകല്‍ മൂന്നരക്കാണ് ലേലം ആരംഭിക്കുക.
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 277 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുക. ലേലത്തിലൂടെ അഞ്ച് ടീമുകള്‍ക്ക് 73താരങ്ങളെ സ്വന്തമാക്കാന്‍ സാധിക്കും. 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കുമാണ് അവസരം ഒരുങ്ങുക. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി പതിനെട്ട് കളിക്കാരെ ടീമിലെത്തിക്കാനാവും. പതിനഞ്ച് കോടി രൂപയാണ് ടീമുകളുടെ പരിധി.
മലയാളികളായ മിന്നു മണി, സജന സജീവന്‍, വി ജെ ജോഷിത, സിഎംസി നജ്ല, ആശാ ശോഭന, പണവി ചന്ദ്രന്‍, സലോനി എന്നിവരും ലേലത്തിലുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 7 വരെയാണ് പുതിയ സീസണ്‍ നടക്കുക.