അന്ധവിശ്വാസം ഉണ്ടോ എന്ന് സ്റ്റാര്‍ക്ക്; ഞാന്‍ എന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്; അതുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്; എന്റെ ജീവിതത്തിലെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുന്നു; സ്റ്റാര്‍ക്കിന് മാസ് മറുപടി നല്‍കി ജയ്‌സ്വാള്‍
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വീണ്ടും ഒരു ഭാഗ്യപരീക്ഷണം നടത്തി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ പുറത്താക്കാര്‍ ബെയില്‍സ് മാറ്റിവെച്ചാണ് സ്റ്റാര്‍ക്കും ഈ ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ ബോള്‍ എറിയുന്നതിനായി സ്റ്റാര്‍ക്ക് തിരിഞ്ഞപ്പോള്‍ ജയസ്വാള്‍ ബെയില്‍സ് എടുത്ത് പഴപടി മാറ്റിവെക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ഓസീസ് താരം മാര്‍നസ് ലബുഷെയ്നെതിരെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചിരുന്നു.
ടെസ്റ്റിന്റെ അവസാന ദിനം യശസ്വി ജയ്സ്വാള്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാറ്ററുടെ ക്രീസിലെ ബെയ്ല്‍സ് പരസ്പരം മാറ്റിവെച്ച് ഭാഗ്യം പരീക്ഷിക്കുന്ന രീതി സ്റ്റാര്‍ക് പ്രയോഗിച്ചത്. 33-ാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിന് പിന്നാലെ സ്റ്റാര്‍ക് ബാറ്ററുടെ ക്രീസിലെ ബെയ്ല്‍സ് പരസ്പരം മാറ്റിവെക്കുകയായിരുന്നു. അടുത്ത പന്തെറിയാനായി സ്റ്റാര്‍ക് മടങ്ങിയതിന് തൊട്ടുപിന്നാലെ ജയ്സ്വാള്‍ ബെയ്ല്‍സ് പഴയ പടി തിരികെ വെക്കുകയും ചെയ്തു. ഇത്തവണ ബെയ്ല്‍സ് മാറ്റിവെച്ചതിന് ശേഷം ജയ്സ്വാളിന്റെ വിക്കറ്റ് വീണില്ല.
രണ്ട് ബൗള്‍ കൂടി ചെയ്തതിന് പിന്നാലെ ജയ്സ്വാളിനോട് നിങ്ങള്‍ അന്ധവിശ്വാസിയാണോയെന്ന് സ്റ്റാര്‍ക് ചോദിക്കുന്നുണ്ട്. സ്റ്റാര്‍ക്കിന്റെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ജയ്സ്വാള്‍ നല്ല മറുപടി നല്‍കുന്നുമുണ്ട്. 'ഞാന്‍ എന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. എന്റെ ജീവിതത്തിലെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്', എന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു. ലബുഷെയ്ന്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ബെയ്ല്‍സ് തമ്മില്‍ സിറാജ് മാറ്റിവെച്ചു. എന്നാല്‍ ബെയ്ല്‍സ് പഴയുപോലെ ലബുഷെയ്ന്‍ തിരികെവെച്ചു. എങ്കിലും തൊട്ടടുത്ത ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിക്കറ്റ് സമ്മാനിച്ച് ലബുഷെയ്ന്‍ പുറത്തായി.
മെല്‍ബണ്‍ ടെസ്റ്റിനിടെ മുഹമ്മദ് സിറാജ് വീണ്ടും മൈന്‍ഡ് ഗെയിം പരീക്ഷിച്ചു. ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ താന്‍ സ്റ്റമ്പിന്റെ ബെയ്ല്‍സുകള്‍ തമ്മില്‍ മാറ്റിവെച്ചെന്ന് സിറാജ് അറിയിക്കുകയും ചെയ്തു. ഇത്തവണ ലബുഷെയ്ന്‍ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധയോടെ കളിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംമ്രയുടെ പന്തില്‍ ഉസ്മാന്‍ ഖ്വാജയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടു.