ഫോട്ടോഗ്രാഫര്‍മാരെ കണ്ടതും മുഖം മറച്ച് ചഹല്‍; പരിഭ്രാന്തിയോടെ നോക്കി ഒപ്പമുണ്ടായിരുന്ന യുവതി; അജ്ഞാത യുവതിയെ തേടി സമൂഹമാധ്യമങ്ങള്‍: വ്യാപക ചര്‍ച്ച
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മ്മയും വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. ഇപ്പോഴിതാ അജ്ഞാതയായ ഒരു യുവതിയോടൊപ്പമുള്ള ചാഹലിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ യുവതി ആരെന്ന് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാണ്. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ചഹലിനെ ഒരു യുവതിക്കൊപ്പം കണ്ടത്. ഈ യുവതി ആരെന്ന് സംബന്ധിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച നടക്കുന്നത്.
ഫോട്ടോഗ്രാഫര്‍മാരെ കണ്ടതും ചാഹല്‍ മുഖം മറയ്ക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതി പരിഭ്രാന്തയായി നോക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ആര്‍ജെയായ മഹ്വാഷാണ് ചാഹലിനൊപ്പമുണ്ടായിരുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ജോക്കിയാണ് 24കാരിയായ മഹ്വാഷ്. ഇന്ത്യയിലെ ആദ്യ വനിതാ പ്രാങ്ക്സ്റ്റര്‍ കൂടിയാണിവര്‍.
ഇന്‍സ്റ്റാഗ്രാമില്‍ 1.4 ദശലക്ഷം ഫോളോവര്‍മാരാണ് ഇവര്‍ക്കുള്ളത്. ചില ബോളിവുഡ് സിനിമകളും നെറ്റ്ഫ്‌ളിക്സ് സീരീസുകളും ഇവരെ തേടിയെത്തിയിരുന്നു. ഹിന്ദി ബിഗ്ബോസിലേയ്ക്കും മഹ്വാഷിന് ക്ഷണം ലഭിച്ചിരുന്നു. മഹ്വാഷും ചാഹലും 2024ല്‍ ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. ഇരുവര്‍ക്കുമൊപ്പം മറ്റുചില സുഹൃത്തുക്കളുമുണ്ടായിരുന്നു. മഹ്വാഷ് തന്നെയാണ് മുന്‍പ് ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്.
അതിനിടെ, ചെഹലുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ധനശ്രീ വര്‍മ രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച സാമാന്യം സുദീര്‍ഘമായ പോസ്റ്റിലൂടെ, വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വര്‍മ വിമര്‍ശിച്ചു. സത്യം എക്കാലവും അതേപടി നിലനില്‍ക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകള്‍ സത്യം മനസ്സിലാക്കാതെ നിഷ്‌കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു. 2020ലാണ് ധനശ്രീയും ചെഹലും വിവാഹിതരായത്.