ബ്രൈറ്റണ്‍ വലയില്‍ 7 ഗോളുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താണ്ഡവമാടി നോടിങ്ഹാം ഫോറസ്റ്റ്; ഹാട്രിക്ക് നേട്ടവുമായി ക്രിസ് വുഡ്; 47 പോയിന്റുമായി നോടിങ്ഹാം മൂന്നാം സ്ഥാനത്ത്

Update: 2025-02-01 17:02 GMT

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോടിങ്ഹാം ഫോറസ്റ്റ് താണ്ഡവമാടി. ഇന്ന് ബ്രൈറ്റണെ നേരിട്ട ഫോറസ്റ്റ് എതിരില്ലാത്ത 7 ഗോളുകളുടെ വിജയമാണ് നേടിയത്. ഫോറസ്റ്റിന്റെ പ്രീമിയര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഹാട്രിക്കുമായി ക്രിസ് വുഡ് അവരുടെ ഹീറോ ആയി.

12ആം മിനുറ്റില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ഫോറസ്റ്റ് സ്‌കോറിംഗ് ആരംഭിച്ചത്. 25ആം മിനുറ്റില്‍ എലാംഗയുടെ അസിസ്റ്റില്‍ നിന്ന് ഗിബ്‌സ് വൈറ്റ് ഫോറസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. 32ആം മിനുറ്റില്‍ ക്രിസ് വുഡിന്റെ ആദ്യ ഗോള്‍ വന്നു. ആദ്യ പകുതി 3-0ല്‍ അവസാനിച്ചു.

64ആം മിനുറ്റിലും 74ആം മിനുറ്റിലും വന്ന ഗോളുകളിലൂടെ വുഡ് ഹാട്രിക്ക് പൂര്‍ത്തിയാക്കി. പിന്നീട് ബെകോ വില്യംസ്, ജോട സില്‍വ എന്നിവര്‍ കൂടെ ഗോള്‍ നേടിയതോടെ ഫോറസ്റ്റിന്റെ ജയം പൂര്‍ത്തിയായി. 47 പോയിന്റുമായി ഫോറസ്റ്റ് ലീഗില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ബ്രൈറ്റണ്‍ 34 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു.

Tags:    

Similar News