വോര്‍വേര്‍ഡ് ഗെയിമിലൂടെ തുടങ്ങിയ ഇന്ത്യന്‍ താരം ഗുകേഷിനെ ഫ്രഞ്ച് ഡിഫന്‍സിലൂടെ തളച്ച് ചൈനയുടെ താരം ലിറന്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് തോല്‍വി: രണ്ടാം മത്സരം ഇന്ന്
സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സെന്‍സേഷന്‍ ഡി.ഗുകേഷിന് തോല്‍വിയോടെ തുടക്കം. സിംഗപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിംഗ് ലിറന്‍ ഗുകേഷിനെ തോല്‍പ്പിച്ചു. വെള്ളക്കരുക്കളുമായി മത്സരിച്ച ഗുകേഷിന് താരം ഇടയ്ക്ക് വരുത്തിയ ചില പിഴവുകള്‍ തിരിച്ചടിയാകുകയായിരുന്നു. 42-ാം നീക്കത്തിലാണ് ഗുകേഷ് തോല്‍വി സമ്മതിച്ചത്. ഇതോടെ മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറന് ലീഡ്. (1-0). രണ്ടാം ഗെയിം ഇന്ന് നടക്കും.
14 ഗെയിമുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പൊയിന്റ് നേടുന്നയാള്‍ക്കാണ് കിരീടം. പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ തുടങ്ങിയ ഗുകേഷിനെ ഫ്രഞ്ച് ഡിഫന്‍സിലൂടെയാണ് ലിറന്‍ തളച്ചത്. അറ്റാക്കിങ് ഗെയിം പുറത്തെടുത്താണ് ഡിങ് ആദ്യ മത്സരത്തില്‍ ഗുകേഷിനെ തളച്ചത്. ക്ലാസിക്കല്‍ വേരിയേഷനായരുന്നു. പത്താം നീക്കത്തില്‍ ഗുകേഷ് വരുത്തിയ പിഴവാണ് താരത്തിന് തോല്‍വി സമ്മാനിച്ചത്.
അതോടെ ഗുകേഷിന്റെ കിങ് സൈഡില്‍ പ്രശ്‌നങ്ങള്‍ വന്നു. ഇത് മുതലെടുത്ത ലിറന്‍ ക്യൂന്‍ സൈഡില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. 20-മത്തെ നീക്കത്തില്‍ ലിറന്‍ ആധിപത്യം നേടിയെടുത്തു. 30-ാം നീക്കത്തില്‍ സമ്പൂര്‍ണ ആധിപത്യവും താരം നേടി. തുടര്‍ന്ന് 42-ാം നീക്കത്തില്‍ ഇന്ത്യന്‍ താരം തോല്‍വി സമ്മതിക്കുകയായിരുന്നു.
ആദ്യ മത്സരത്തിലെ തോല്‍വി തിരിച്ചടിയല്ല. ദൈര്‍ഘ്യമേറിയ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി സ്വാഭാവികമാണ്. പ്രത്യേകിച്ച് എതിരാളി ഫോമിലായിരിക്കുമ്പോള്‍. ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ രസമാകും. മത്സരത്തിന് ശേഷം ഗുകേഷ് പറഞ്ഞു. ഈ വിജയം ശരിക്കും ഭാഗ്യമാണെന്നും മത്സരത്തില്‍ രണ്ട് പിഴവുകള്‍ താനും വരുത്തിയെങ്കിലും രക്ഷപ്പെട്ടെന്നും ഡിങ് പറഞ്ഞു. ആദ്യ മത്സരത്തില്‍ ഗുകേഷ് അല്‍പം സമ്മര്‍ദ്ദത്തിലായിരുന്നു. അത് മുതലാക്കാനായെന്നും താരം പറഞ്ഞു.