കാത്തിരിപ്പിന് വിരാമം! ജാവലിനില്‍ 90 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗില്‍ 90.23 മീറ്റര്‍ ദൂരത്തോടെ വെള്ളി മെഡല്‍; കരിയറിലെ മികച്ച ദൂരം പിന്നിട്ടത് മൂന്നാം ശ്രമത്തില്‍

ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതി നീരജ് ചോപ്ര.

Update: 2025-05-16 18:29 GMT

ദോഹ:ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതി നീരജ് ചോപ്ര.കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റര്‍ എന്ന ദൂരം പിന്നിട്ടത്. നീരജ് ചോപ്ര ജാവലിനില്‍ കുറിച്ച ഏറ്റവും മികച്ച ദൂരമാണ് ഇത്. ഇന്ത്യയുടെ തന്നെ കിഷോര്‍ ജെന നിലവില്‍ എട്ടാം സ്ഥാനത്താനുള്ളത്.


ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ആദ്യമായാണ് 90 മീറ്റര്‍ മറികടക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 90.23 ദൂരം നേടിയത്. ആദ്യ തവണ എറിഞ്ഞപ്പോള്‍ 88.4 മീറ്റര്‍ ദൂരമാണ് നേടിയത്.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമനും ലോകത്തെ ഇരുപത്തഞ്ചാമനുമായിരിക്കുകയാണ് 27കാരനായ നീരജ് ചോപ്ര. പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ അര്‍ഷദ് നദീമും (92.97 മീറ്റര്‍) ചൈനീസ് തായ്‌പെയുടെ ചാഒ സുന്‍ ചെങ്ങുമാണ് (91.36 മീറ്റര്‍) ഏഷ്യയില്‍ ഈ നേട്ടം കൈവരിച്ച ആദ്യ രണ്ട് സ്ഥാനക്കാര്‍.

അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ എറിഞ്ഞ ജര്‍മന്‍ താരം ജൂലിയന്‍ വെബ്ബര്‍ ഒന്നാം സ്ഥാനത്തെത്തി.ഇതോടെ നീരജ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.ആദ്യ ത്രോയില്‍ 88.44 മീറ്റര്‍ ദൂരമാണ് നീരജ് പിന്നിട്ടത്. രണ്ടാം ശ്രമം ഫൗളായപ്പോള്‍ മൂന്നാം ശ്രമത്തിലാണ് താരം റെക്കോര്‍ഡ് ദൂരത്തിലെത്തിയത്. നീരജിന്റെ നാലാം ശ്രമം 80.56 മീറ്ററും അഞ്ചാം ശ്രമം ഫൗളുമായി. ആറാം ശ്രമത്തില്‍ 88.20 മീറ്ററാണ് ഇന്ത്യന്‍ താരം എറിഞ്ഞത്.ദോഹയില്‍ ഇറങ്ങുന്നതിനു മുന്‍പ് സ്റ്റോക്കോം ഡയമണ്ട് ലീഗിലെ 89.94 മീറ്ററായിരുന്നു നീരജിന്റെ കരിയറിലെ മികച്ച ദൂരം.

ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയപ്പോള്‍ 87.58 മീറ്ററായിരുന്നു നീരജ് ദൂരം കണ്ടെത്തിയത്. പാരിസ് ഒളിംപിക്സില്‍ 89.45 മീറ്റര്‍ ദൂരം എറിഞ്ഞെങ്കിലും ഇന്ത്യന്‍ താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദോഹയില്‍ ജാവലിന്‍ ത്രോയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ ജന എട്ടാമതാണ് ഫിനിഷ് ചെയ്തത്. 78.60 മീറ്ററെന്ന സീസണിലെ മികച്ച പ്രകടനവുമായാണ് കിഷോര്‍ ജന ദോഹയില്‍ ഫിനിഷ് ചെയ്തത്.ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം ദോഹയില്‍ മത്സരിച്ചില്ല.

പുതിയ പരിശീലകന്‍ യാന്‍ ഷെലസ്നിക്കു കീഴിലാണ് സ്വപ്ന ദൂരത്തിലേക്ക് നീരജ് ജാവലിന്‍ പായിച്ചത്.ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ് ഉള്‍പ്പെടെയുള്ള വലിയ പോരാട്ടങ്ങള്‍ നടക്കുന്ന ഈ സീസണിലെ നീരജിന്റെ ആദ്യ പ്രധാന മത്സരവുമാണിത്.ഈ വര്‍ഷം 2 ഡയമണ്ട് ലീഗ് മീറ്റുകള്‍ നേരത്തേ നടന്നെങ്കിലും അതില്‍ പുരുഷ ജാവലിന്‍ത്രോ മത്സരയിനമായിരുന്നില്ല.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.


Tags:    

Similar News