51 നീക്കങ്ങള്‍, ത്രില്ലര്‍ പോരാട്ടം; ഒടുവില്‍ സമനില വഴി രണ്ട് താരങ്ങളും: അവശേഷിക്കുന്നത് ആറ് മത്സരങ്ങള്‍; 4-4 സ്‌കോറില്‍ ഇരുവരും ഒപ്പത്തിനൊപ്പം

Update: 2024-12-05 10:31 GMT

സിങ്കപ്പുര്‍: നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ എട്ടാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. ത്രില്ലര്‍ പോരാട്ടമാണ് എട്ടാം റൗണ്ടില്‍ കണ്ടത്. കറുത്ത കരുക്കളുമായാണ് ഗുകേഷ് പോരാടിയത്.

51 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില. ഇതോടെ പോയിന്റ് നിലയില്‍ 4-4 എന്ന സ്‌കോറില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍, ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നവരാണ് വിജയിക്കുക. ഇരുവര്‍ക്കും ഇനി ആറ് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

ഏഴാം ഗെയിമില്‍ നിര്‍ണായകമായ ആധിപത്യം നേടി വിജയത്തിലേക്കു കുതിക്കുമ്പോള്‍, സമയസമ്മര്‍ദത്തില്‍ ഗുകേഷ് വരുത്തിയ പിഴവുകളാണു തിരിച്ചടിയായത്. ഇതുവരെ നടന്ന എട്ടു ഗെയിമുകളില്‍ ഗുകേഷും ഡിങ് ലിറനും ഒരു ഗെയിമാണ് ജയിച്ചത്. ശേഷിക്കുന്ന ആറു ഗെയിമുകള്‍ സമനിലയില്‍ അവസാനിച്ചു.

Tags:    

Similar News