ആവേശകരമായ പതിനൊന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെ വീഴത്തി ഇന്ത്യയുടെ ഗുകേഷ്; 6-5ന് മുന്നില്‍; ഒന്നര പോയിന്റ് അകലെ ലോക ചാംപ്യന്‍ പട്ടം: ശേഷിക്കുന്നത് ഇനി മൂന്ന് മത്സരങ്ങള്‍

Update: 2024-12-09 09:13 GMT

സിംഗപ്പുര്‍: ആവേശകരമായ പതിനൊന്നാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെ വീഴത്തി ഇന്ത്യയുടെ താരം ഡി. ഗുകേഷ്. ഇതോടെ മത്സരത്തില്‍ ഗുകേഷ് മുന്നിലെത്തി. ലിറന് അഞ്ച് പോയിന്റുള്ളപ്പോള്‍ പതിനൊന്നില്‍ ജയച്ചതോടെ ഗുകേഷിന് ആറ് പോയിന്റായി. ഇതോടെയാണ് താരം മുന്നില്‍ എത്തിയത്. ലോക ചെസ് ച്യാംപനാകാന്‍ ഗുകേഷിന് വേണ്ടത് ഇനി 1.5 പോയിന്റ മാത്രമാണ്. ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക.

ആദ്യ മത്സരത്തില്‍ ജയിച്ച ലിറന്‍ മത്സരത്തില്‍ ലീഡ് എടുത്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിച്ച് ഗുകേഷ് ഒപ്പത്തിനൊപ്പം എത്തി. പിന്നീട് നടന്ന 10 മത്സരങ്ങളുടെയും ഫലം സമനിലയായിരുന്നു. 11ാം ഗെയിമില്‍ സമയ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ചൈനീസ് താരം വരുത്തിയ പിഴവാണ് ഗുകേഷിന് വിജയത്തിലേക്ക് വഴി തുറന്നത്. ചാംപ്യന്‍ഷിപ്പില്‍ ഗുകേഷിന്റെ രണ്ടാം ജയമാണിത്. ഇനിയുള്ള മൂന്നു ഗെയിമുകളില്‍ തോല്‍വി ഒഴിവാക്കാനായാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചാംപ്യനാകാം. പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ഇതും സമനിലയില്‍ അവസാനിച്ചാല്‍ ബ്ലിറ്റ്‌സ് പ്ലേ ഓഫിലൂടെയായിരിക്കും വിജയിയെ നിര്‍ണയിക്കുക.

വെളുത്ത കരുക്കളുമായാണ് ഗുകേഷ് കളിക്കാനിറങ്ങിയത്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ഇരുവരും നേര്‍ക്കുനേര്‍വന്ന മൂന്ന് കളിയില്‍ രണ്ടിലും ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 12-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യയും ചെസ് ലോകവും. റാങ്കിംഗില്‍ ഗുകേഷ് അഞ്ചും ലിറെന്‍ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

Tags:    

Similar News