ലോകകപ്പ് യോഗ്യത നേടി ഘാന; കോമോറസിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; യോഗ്യത നേടുന്ന അഞ്ചാമത്തെ അഫ്രിക്കന്‍ രാജ്യം
ആക്ര: കോമോറസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി 2026 ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടി ഘാന. വിജയത്തോടെ, അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവർക്ക് ശേഷം ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഘാന മാറി. ഗ്രൂപ്പ് ഐ-യിൽ 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റോടെ ഘാന ഒന്നാം സ്ഥാനത്തെത്തി.
യോഗ്യത നേടാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന മത്സരത്തിൽ, 47-ാം മിനിറ്റിൽ മുന്നേറ്റക്കാരൻ മുഹമ്മദ് കുഡൂസാണ് ഘാനയുടെ വിജയഗോൾ നേടിയത്. തോമസ് പാർട്ടി നൽകിയ പാസാണ് കുഡൂസ് ലക്ഷ്യത്തിലെത്തിച്ചത്. അഞ്ചാം തവണയാണ് ഘാന ലോകകപ്പ് യോഗ്യത നേടുന്നത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടര്‍ ഫൈനലിൽ എത്തിയതാണ് ഘാനയുടെ ഏറ്റവും വലിയ ലോകകപ്പ് നേട്ടം. അന്ന് യുറുഗ്വേയോട് ട്രൈബേക്കറിലാണ് ഘാന അവർ പരാജയപ്പെട്ടത്. മറ്റ് മത്സരങ്ങളിൽ മുഹമ്മദ് സലായ്ക്ക് വിശ്രമം നൽകിയിട്ടും ഈജിപ്ത് ഗിനിയ-ബിസാവുവിനെ 1-0ന് പരാജയപ്പെടുത്തി.