ഇരട്ട ഗോളുമായി ഫിൽ ഫോഡൻ; യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾ തകർത്ത് മാഞ്ചസ്റ്റർ സിറ്റി; പോയിന്റ് പട്ടികയിൽ നാലാമത്

Update: 2025-11-06 08:21 GMT

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഡോർട്ട്മുണ്ടിനെ തകർത്തുവിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോളുകളാണ് സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. എർലിംഗ് ഹാലൻഡ്, എഡേഴ്സൺ എന്നിവരും സിറ്റിക്കായി ഗോൾ നേടി. ഡോർട്ട്മുണ്ടിന്റെ ഏക ഗോൾ വാൾഡർ ആന്റണിന്റെ വകയായിരുന്നു.

മത്സരത്തിന് പതിഞ്ഞ തുടക്കമായിരുന്നെങ്കിലും, 22-ാം മിനിറ്റിൽ ഫിൽ ഫോഡൻ ആദ്യ ഗോൾ നേടി സിറ്റിയെ മുന്നിലെത്തിച്ചു. റെയ്ജണ്ടേഴ്സിൽ നിന്ന് പന്ത് സ്വീകരിച്ച് മിന്നൽ വേഗത്തിൽ മുന്നേറിയ ഫോഡൻ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു. അധികം വൈകാതെ, 30-ാം മിനിറ്റിൽ എർലിംഗ് ഹാലൻഡ് സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് ഡോർട്ട്മുണ്ട് വല കുലുക്കി.

രണ്ടാം പകുതിയിലും ഫോഡൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 78-ാം മിനിറ്റിൽ ലഭിച്ച പാസ് സ്വീകരിച്ച ഫോഡൻ മൂന്ന് ഡോർട്ട്മുണ്ട് പ്രതിരോധക്കാരെ കബിളിപ്പിച്ച് തന്റെ രണ്ടാം ഗോളും നേടി. 72-ാം മിനിറ്റിൽ ജൂലിയൻ റെയ്സണിന്റെ ക്രോസിൽ നിന്ന് വാൾഡെമർ ആന്റൺ ഡോർട്ട്മുണ്ടിനായി ഒരു ഗോൾ മടക്കിയെങ്കിലും, കളി തിരിച്ചുകൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ല. ഇൻജുറി ടൈമിൽ എഡേഴ്സൺ നേടിയ ഗോളോടെ മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

Tags:    

Similar News