65 അടി ഉയരത്തില്‍ അതിമനോഹരമായ ക്രിസ്മസ് ട്രീ, ക്രിസ്മസ് അപ്പൂപ്പനെ കാണാം ഫോട്ടോ എടുക്കാം യൂറോപ്യന്‍ തീമിലുള്ള ക്രിസ്മസ് മാര്‍ക്കറ്റ്, ക്രിയേറ്റീവ് ആയി ചെലവഴി ഓള്‍ ആര്‍ട്ട്; പബ്ബുകള്‍ക്കും കഫേകള്‍ക്കും ഗുഡ്‌ബൈ പറഞ്ഞ് ബെംഗളൂരുവിലെ രാത്രിയിലെ കാഴ്ച ആസ്വദിക്കാം
ബെംഗളൂരു: ക്രിസ്തുമസ് ഇങ്ങ് എത്തറായി. ലോകമെമ്പാടും ക്രസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരവും ക്രിസ്തുമസിന്റെ ആഘോഷ രാവിലേക്ക് മാറിയിരിക്കുകയാണ്. നഗരമാകെ നക്ഷത്രങ്ങളും വൈദ്യുത അലങ്കാരങ്ങളുമായി അതിശയകരമായ കാഴ്ചകളിലേക്ക് മാറി. രാത്രി സമയത്താണ് കാഴ്ചകള്‍ കാണാന്‍ ഏറെ ഭംഗി. വഴികളില്‍ എല്ലാം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ക്കൊണ്ടും, എല്‍ഇഡി ബള്‍ബുകള്‍, ക്രിസ്തുമസ് ട്രീകള്‍, കേക്കുകള്‍, വര്‍ണ കടലാസുകള്‍, ബലൂണുകള്‍ അങ്ങനെ ഒരു ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ടുന്ന എല്ലാം നിരത്തിയിരിക്കുകയാണ്. ബെംഗളൂരു നിവാസികള്‍ക്ക് ഇപ്പോള്‍ 'ഇത് നമ്മുടെ ബാംഗ്ലൂര്‍ തന്നെയാണോ?' എന്നു തോന്നുന്ന രീതിയിലാണ് ആഘോഷങ്ങള്‍.
വാരാന്ത്യത്തില്‍ ജോലി, പഠനം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ഒന്ന് മാറി വിശ്രമിക്കാന്‍ ബെംഗളൂരുവില്‍ എല്ലായ്പ്പോഴും അവസരങ്ങള്‍ ഉണ്ടാകാറില്ല. എങ്കിലും ഈ ശനി-ഞായറാഴ്ച പരമ്പരാഗതമായ പബ്ബുകള്‍ക്കും കഫേകള്‍ക്കും ഗുഡ്‌ബൈ പറഞ്ഞ് നഗരത്തിന്റെ മനോഹരമായ ക്രിസ്മസ് കാഴ്ചകളും ഫ്ലീ മാര്‍ക്കറ്റുകളും ആസ്വദിച്ച് ഈ രണ്ട് ദിവസം ചിലവഴിക്കാം.
ക്രിസ്മസ് കാഴ്ചകളുമായി ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യ
ക്രിസ്മസിന് ഇനിയും പത്ത് ദിവസമുണ്ട്. എന്നാല്‍ ഡിസംബര്‍ മാസം തുടങ്ങിയപ്പോള്‍ തന്നെ ബെംഗളരൂ പല വിധത്തില്‍ ക്രിസ്തുമസിനെ സ്വീകരിച്ചു കഴിഞ്ഞു. തുടക്കം നക്ഷത്രങ്ങളിലായിരുന്നു. പിന്നീടത് വൈദ്യുതാലങ്കാരങ്ങള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും ഷോപ്പിങിനും ഒക്കെയായി ഇതിനോടകം വഴി മാറിയിട്ടുണ്ട്. ബെംഗളൂരുിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് അലങ്കാരങ്ങള്‍ കാണാന്‍ സാധിക്കുന്നത് ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയിലാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അതിശയിപ്പിക്കുന്ന, വിദേശരാജ്യങ്ങളിലെ ക്രിസ്തമസ് അലങ്കാരങ്ങള്‍ക്ക് സമാനമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അതിലേറ്റവും ആകര്‍ഷണം ഇവിടുത്തെ ക്രിസ്തുമസ് ട്രീ ആണ്. 65 അടി ഉയരത്തില്‍ അതിമനോഹരമായി നക്ഷത്രങ്ങളും ലൈറ്റും പിന്നെ ക്രിസ്മസ് പാപ്പായുടെ ചെറുരൂപങ്ങളും ഒക്കെയായി അലങ്കരിച്ചു കിടക്കുന്ന കാഴ്ച കാണാന്‍ തന്നെ നല്ല രസമാണ്. യൂറോപ്പിലെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേതിനു സമാനമായ ആഘോഷങ്ങളും അലങ്കാരങ്ങളും മാളിലെമ്പാടും കാണാം. ഇത് കൂടാതെ, ക്രിസ്മസ് അപ്പൂപ്പനെ കാണാനും ഫോട്ടോ എടുക്കുവാനുമായി സാന്റാ മീറ്റ് & ഗ്രീറ്റ്, മഞ്ഞില്‍ കളിക്കാനും കാണാനുമായി സ്‌നോഫാള്‍ എക്‌സ്പീരിയന്‍സ് തുടങ്ങിയവയും ഇതിലൊരുക്കിയിട്ടുണ്ട്.
അതോടൊപ്പം കരോള്‍ പാട്ടുകള്‍, ക്രിസ്മസുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങള്‍, മ്യൂസിക് ബാന്‍ഡുകളുടെ പരിപാടികള്‍, കൂടാതെ യൂറോപ്യന്‍ തീമിലുള്ള ക്രിസ്മസ് മാര്‍ക്കറ്റുകള്‍ എന്നിവയും ഇവിടെയുണ്ട്. നമുക്ക് പരിചിതമല്ലാത്ത, അധികമൊന്നും നാട്ടില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ക്രിസ്മസ് കാഴ്ചകള്‍ കാണാനായി ഇവിടേക്ക് പോകാം. ബെംഗളൂരു നോര്‍ത്തില്‍ ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയിലെ ഗ്രാന്‍ഡ് പ്ലാസയിലാണ് ക്രിസ്മസ് ക്രോണിക്കിള്‍സ് എന്നു പേരുള്ള ഈ ക്രിസ്മസ് താഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 15-ാം തിയതി വരെ വൈകിച്ച് അഞ്ച് മണി മുതല്‍ ഇത് കാണാം.
ഓള്‍ ആര്‍ട്ട്
ഈ വാരാന്ത്യം കുറച്ച് ക്രിയേറ്റീവ് ആയി ചെലവഴിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ ഓള്‍ ആര്‍ട്ട് എന്ന പേരില്‍ ഒരു പരിപാടി ബെഗംളൂരുവില്‍ നടക്കുന്നുണ്ട്. വര്‍ക്ക്ഷോപ്പുകള്‍, എക്‌സിബിഷനുകള്‍, കൈകൊണ്ടു നിര്‍മ്മിച്ച വസ്തുക്കള്‍ എന്നവയുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. ആര്‍ട്ടിസാന്‍ ബസാര്‍ 2024 ന്റെ ഭാഗമായി ഒരുക്കിയ ഈ പരിപാടിയില്‍ തത്സമയ സംഗീത പ്രകടനങ്ങളും ഉണ്ട്. ഡിസംബര്‍ 14, 15 തിയതികളില്‍ യശ്വന്ത്പൂര്‍ ക്രിയേറ്റീവ് സര്‍ക്കസിലാണ് ഇത് നടക്കുന്നത്.
ഒറിഗാമി പഠിക്കാം
ഈ ക്രിസ്മസിനു ക്ലാസിലും വീട്ടിലും കുട്ടികള്‍ക്ക് താരമാകാനും ക്രിസ്മസ് ട്രീ അലങ്കരിക്കാനും അവരെ ഒന്നു പഠിപ്പിച്ചാലോ. അവര്‍ക്ക് മാത്രമല്ല, ഒറിഗാമിയില്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു വര്‍ക്ക് ഷോപ്പ് ഈ വാരാന്ത്യത്തില്‍ ബെംഗളൂരുവിലുണ്ട്. ബെംഗളൂരുവിലെ ആര്‍ക്കിടെക്റ്റും അധ്യാപികയുമായ പൂജ ഉഗ്രാനി, സൗണ്ട് ഓഫ് പേപ്പറുമായി ചേര്‍ന്നു നടത്തുന്ന
ഒറിഗാമി വര്‍ക്ക് ഷോപ്പില്‍ ആറ് വയസ്സിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. അര്‍ബന്‍ സൊളാസില്‍ ഡിസംബര്‍ 14 ന് രാവിലെ 11:30 മുതല്‍ 1.00 മണി വരെയാണ് ഇത് നടക്കുന്നത്