ക്രിസ്മസ് മധുരത്തിന് ഇരട്ടി നിറം പകരാം..; 'ബ്ലൂബെറി ചീസ് കേക്ക്' തയ്യാറാക്കുന്ന വിധം; അറിയാം; ഇത് നാവിൽ രുചിയേറും!

Update: 2024-12-16 15:35 GMT

ക്രിസ്മസിന് കേക്ക് ഇല്ലാതെ എന്ത് ആഘോഷം. ഉണ്ണിയേശുവിന്റെ ജനനത്തെ വരവേൽക്കാൻ പലതരം കേക്കുളാണ് നമ്മൾ വീടുകളിൽ ഉണ്ടാക്കി പരീക്ഷിക്കുന്നത്. അങ്ങനെ, ക്രിസ്മസ് മധുരത്തിന് ഇരട്ടി നിറം പകരാം. 'ബ്ലൂബെറി ചീസ് കേക്ക്' വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കിയാലോ...

*കേക്ക് ക്രസ്റ്റിന്

ഗ്രഹം ക്രാക്കര്‍ ക്രമ്പ്‌സ്(കടലപ്പൊടി കൊണ്ട് തയ്യാറാക്കിയ ഒരു തരം ബിസ്‌കറ്റ് പൊടി): ഒരു കപ്പ്

ഉപ്പില്ലാത്ത വെണ്ണ, ഉരുക്കിയത്: കാല്‍ക്കപ്പ്

പഞ്ചസാര: ഒരു ടേബിള്‍ സ്പൂണ്‍

*ഫില്ലിങിന്

ക്രീം ചീസ്: 450 ഗ്രാം

ബ്ലൂബെറി: 100 ഗ്രാം

പഞ്ചസാര: മുക്കാല്‍ കപ്പ്

സോര്‍ക്രീം: ഒരു കപ്പ്

മുട്ട: അഞ്ചെണ്ണം

വനില എക്‌സ്ട്രാക്ട്: ഒരു ടേബിള്‍ സ്പൂണ്‍

ഹെവിക്രീം: അര കപ്പ്

*തയ്യാറാക്കുന്ന വിധം നോക്കാം...

ഒരു ബൗളില്‍ ആദ്യം ക്രാക്കര്‍ ക്രമ്പ്‌സ്, ഉരുക്കിയ വെണ്ണ, പഞ്ചസാര എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ കൂട്ട് ഒരു പാനില്‍ നിരത്തി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകും വരെ ബേക്കുചെയ്യുക. 12 മിനിറ്റെങ്കിലും ബേക്ക് ചെയ്ത ശേഷം ഇത് ചൂടാറാന്‍ വയ്ക്കാം. ഓവന്‍ ടെമ്പറേച്ചര്‍ 170 ഡിഗ്രിയായി കുറയ്ക്കുക. ഒരു ബൗളില്‍ 'ക്രീംചീസ്' മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് കനം കുറഞ്ഞ് പതുപതുപ്പാകുന്നതുവരെ ബീറ്റ് ചെയ്യണം.

സോര്‍ക്രീം, ഓരോ മുട്ട എന്നിങ്ങനെ ഓരോ ചേരുവകളും ചേര്‍ത്ത് ബീറ്റ് ചെയ്യണം. അവസാനം വനിലയും ഹെവി ക്രീമും ചേര്‍ത്തിളക്കാം. ശേഷം ബ്ലൂബെറിയും ചേര്‍ത്ത് ആദ്യം തയ്യാറാക്കിയ ക്രസ്റ്റിന് മുകളില്‍ ഒഴിച്ച് 45 മിനിറ്റ് ഓവനില്‍ ബേക്ക് ചെയ്യുക. കേക്കിന് മുകള്‍ ബാഗം ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്യണം. ഇത് തണുത്ത ശേഷം പ്ലാസ്റ്റിക്ക് റാപ്പില്‍ പൊതിഞ്ഞ് ഒരു രാത്രി ഫ്രിഡ്ജില്‍ വയ്ക്കാം. കഷണങ്ങളാക്കി ആവശ്യമെങ്കില്‍ ബ്ലൂബെറി സോസും ഒഴിച്ച് വിളമ്പാം.

ഈ ക്രിസ്മസ് ദിനത്തിൽ 'ബ്ലൂബെറി ചീസ് കേക്ക്' വീട്ടിൽ തന്നെ ട്രൈ ചെയ്തു നോക്കൂ...

Tags:    

Similar News