- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനം
ന്യൂഡൽഹി: റിപ്പബ്ളിക് എഡിറ്റർ അർണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.
50000 രൂപയുടെ ബോണ്ടിൽ അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജാമ്യം നൽകരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപിൽ സിബൽ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അർണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.
'എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ ആ ചാനൽ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തിൽ കോടതി ഇടപെടാതിരുന്നാൽ നാം നാശത്തിന്റെ പാതയിലാണെന്നതിൽ തർക്കമില്ല,' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനൽ ചർച്ചയിലെ വിവാദങ്ങൾ മഹാരാഷ്ട്ര സർക്കാർ അവഗണിക്കണമെന്നും കോടതി പറഞ്ഞു.
' ഇന്ന് നമ്മൾ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,' ബെഞ്ച് പറഞ്ഞു. 'സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വച്ചാൽ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് അവർ മനസ്സിലാക്കണം,' ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണെന്നും കോടതിയെ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അർണബിന് ജാമ്യം അനുവദിക്കുന്നത്. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്. മുംബൈയിലെ ഇന്റീരിയർ ഡിസൈനർ ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ നിർദ്ദേശ പ്രകാരമാണോ ഇത്തരമൊരു നീക്കമെന്ന് വ്യക്തമാക്കണം എന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തു നൽകുകയുണ്ടായി.
മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അർണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അർണബിനും നീതി തേടാനുള്ള അവസരമുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നമാണ് ഉയർത്തിക്കാണിച്ചത്.
മറുനാടന് മലയാളി ബ്യൂറോ