മലപ്പുറം: കാമുകൻ മറ്റൊരു വിവാഹം കഴിച്ചതിൽ മനംനൊന്ത് മലപ്പുറത്ത് ആലിൻചുവടിൽ 21വയസ്സുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്ത സംഭവത്തിൽ കാമുകനായ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടിയിൽ മൂന്നിയൂർ ആലിൻചുവട് സ്വദേശിനിയായ 21 കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കാമുകനായിരുന്ന മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ അസ്‌കറലി (24) യെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്ന് യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി മരിച്ചു. ഇതേ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേ സമയം സംഭവത്തെ കുറിച്ചുള്ള യുവാവിന്റെ മൊഴികൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയുടെ മരണത്തോടെ ചില ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.