- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകന്റെ കടം വീട്ടാൻ വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന് 20കാരി; പിതാവിന്റ പരാതിയിൽ കാമുകൻ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ കാമുകന്റെ ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ മകൾ മോഷ്ടിച്ചതായി പരാതി. രണ്ടാനച്ഛനാണ് 20 വയസുള്ള മകൾക്കും കാമുകനുമെതിരെ പൊലീസിൽ പരാതി നൽകി.
സൂറത്തിൽ മെയ് മാസത്തിലാണ് സംഭവം. കാമുകന്റെ കടബാധ്യത തീർക്കാൻ 4.10 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് 20കാരിയായ ധ്രുതി ധോലക്കിയ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. കാമുകന് മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്.
സ്വർണാഭരണങ്ങൾ മോഷ്ടിച്ച കാര്യം രണ്ടാനച്ഛൻ മലേഷ് ചൗഹാൻ കണ്ടെത്തി. സ്വർണാഭരണങ്ങൾ ഉടൻ തന്നെ മടക്കി നൽകാമെന്ന് കാമുകനും 20 വയസുകാരിയും രണ്ടാനച്ഛന് ഉറപ്പുനൽകി. ഈ ഉറപ്പ് പാലിക്കാൻ കഴിയാതെ വന്നതോടെയാണ് രണ്ടാനച്ഛൻ പൊലീസിനെ സമീപിച്ചത്.
വർഷങ്ങൾക്ക് മുൻപാണ് ധ്രുതി ധോലക്കിയയുടെ അമ്മ കമലേഷ് ചൗഹാനെ രണ്ടാംവിവാഹം ചെയ്തത്. കമലേഷ് ചൗഹാന്റെ പരാതിയിൽ കാമുകനെ അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ