- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ; പിടിയിലായത് കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേ
പറവൂർ: കടുങ്ങല്ലൂർ കോപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ മൂന്നുപേർ പിടിയിൽ. കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപ്പുറം വീട്ടിൽ ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45) കടയ്പള്ളി അനിക്കുട്ടൻ (47) എന്നിവരാണ് ബിനാനിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 12 ന് ആണ് 27.8 ഗ്രാം വരുന്ന മുക്കുമാല പണയം വച്ച് 82,000 രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസം വീണ്ടും മുക്കു പണ്ടം പണയം വയ്ക്കാൻ ശ്രമം നടത്തിയപ്പോഴാണ് മൂവർ സംഘം കുടുങ്ങിയത്.
ബിനാനിപുരം പൊലീസ് ഇൻസ്‌പെക്ടർ വി.ആർ സുനിൽ, സബ് ഇൻസ്‌പെക്ടർ രഘുനാഥ്, എഎസ്ഐ മാരായ ജോർജ് തോമസ്, അനിൽകുമാർ, അബ്ദുൾ റഷീദ്, അബ്ദുൾ ജമാൽ, എസ്.സി.പി. ഒമാരായ നസീബ്, എസ്.ഹരീഷ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തി ,തട്ടിപ്പു നടത്തിയവരെ പിടികൂടിയത്.
Next Story