- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: വാഹന അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനു എത്തിയ എടക്കാ5 പൊലിസിനു നേരെ അസഭ്യവർഷവും കയ്യേറ്റവും നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.എടക്കാട് ഇണ്ടേരി അമ്പലത്തിനു സമീപം മീത്തൽവീട്ടിൽ എ.കെ.ജി എന്ന എം. ദിനേശൻ (58), പാറയിൽ വീട്ടിൽ പി. സനിൽ ബാബു (48), എടക്കാട് ഒ.കെ.യു.പി സ്‌കൂളിനു സമീപം റാംവിഹാറിൽ കെ.പി സുധാകരൻ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യവർഷം നടത്തി കയ്യേറ്റം ചെയ്തതിനുമാണ് കേസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ എടക്കാട് പെട്രോൾ പമ്പിനു സമീപത്താണ് പൊലിസ് കയ്യേറ്റത്തിനിരയായത്.
ദേശിയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച വിവരം ലഭിച്ച് എത്തിയതായിരുന്നു എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പേത്തും സംഘവും. അപകടത്തിൽ പരുക്കേറ്റ സ്‌കൂട്ടർ യാത്രികയെ ഉടൻ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്കയച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂട്ടിയിടിച്ച വാഹനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി സ്റ്റേഷനിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രതികൾ പൊലിസിനു നേരെ തിരിഞ്ഞത്.