- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട കാറിൽ നിന്നും വടിവാൾ കണ്ടെത്തി; കണ്ണൂരിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സിറ്റി ശാന്തിവനത്തിൽ കാറിൽ നിന്നും വടിവാൾകണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശികളായ സഹോദരങ്ങൾ പൊലിസ് അറസ്റ്റിൽ. മുഹമ്മദ് ഹജാദ്(25)മുഹമ്മദ് ഷാഹിദ്(20)കണ്ണൂർ സിറ്റി സി. ഐ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ചാല കൊയ്യോടിലെ ഒളിസങ്കേതത്തിൽവച്ചാണ് ഇരുവരെയും പൊലിസ് പിടികൂടിയത്.
മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇരുവരും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലിസിനെ അക്രമിക്കാൻ ശ്രമിച്ചുവെങ്കിലും പൊലിസ് സംഘം ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. തങ്ങളുമായിഹജാദുമായി അടിപിടിയുണ്ടാക്കിയ ഒരു സുഹൃത്തിനെ അപായപ്പെടുത്താനാണ് വാൾ കൊണ്ടു പോയപ്പോഴാണ് വഴിമധ്യേ പൊലിസ് വാഹനപരിശോധനയുണ്ടായത്.
ഇതിനിടെ വെട്ടിച്ചു അതിവേഗതയിൽ പോവുകയായിരുന്ന കാർ മതിലിൽ ഇടിച്ചു മറിഞ്ഞത്. നിസാരപരുക്കേറ്റ ഇവർ പിന്നീട് മറ്റൊരുവാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളായ സനൂപ്,റഹീം എന്നിവർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ രക്ഷപ്പെട്ട കാർ ആരുടെതാണെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
പൊലിസ് പിടിയിലായമുഹമ്മദ് ഷാഹിദിനെതിരെ കാഞ്ഞങ്ങാട് സ്റ്റേഷനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവൽ, പരിയാരം സ്റ്റേഷനിൽ ബൈക്ക് മോഷണം, കഞ്ചാവ്, മയക്കുമരുന്ന് കടത്തൽ തുടങ്ങി നിരവധി കേസുകളുണ്ടെന്നും ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പൊലിസ് പറഞ്ഞു. നീർച്ചാലിൽ കണ്ണൂർ സിറ്റി പൊലിസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനനടത്തുന്നതിനിടെ നിർത്താതെ പോയ കാാർ മതിലിൽ ഇടിക്കുകയായിരുന്നു.
ഉടൻ കാറിലുണ്ടായിരുന്നവർ ഓടി മറ്റൊരു കാറിൽ രക്ഷപ്പെട്ടത്. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും രണ്ടു വാൾ, രണ്ട് മൊബൈൽഫോണുകളും കണ്ടെടുക്കുകയായിരുന്നു.പ്രതികളെ കണ്ണൂർ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ
എസ്. ഐ രാജീവൻ, സി.പി.ഒമാരായ നസീർ, നിശാന്ത്, റോഷിത്ത്, എ.സി.പി സക്വാഡ് അംഗങ്ങളായ എസ്. ഐ അജയൻ, ഷാജി, രഞ്ജിത്ത്. എസ്‌പി.ഒ സ്നേഷ്, സജിത്ത് എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ