- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ നിലവിളി.. ബേക്കൽ പൊലീസിന്റെ അഴിഞ്ഞാട്ടം.!. കഴിഞ്ഞ ദിവസം അർദ്ധരാത്രി ബേക്കലം കെഎസ്ഡിപി ഹോട്ടലിൽ നടന്നതെന്ത്? ഹോട്ടൽ ഉടമയും ബന്ധുക്കളും പൊലീസുകാരും പരിക്കേറ്റ് ആശുപത്രിയിൽ; വിഷയത്തെ ചൊല്ലി സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾ
കാസർകോട്: കാസർകോട് ബേക്കലം കെഎസ്ഡിപി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ അർദ്ധരാത്രിയിൽ ഉണ്ടായ പൊലീസ് നടപടിക്ക് പിന്നാലെ ഹോട്ടലുടമയുടെ ബന്ധുക്കളെയും പൊലീസുകാരെയും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രി പിന്നിട്ടതോടെയാണ് സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തെ ചൊല്ലി രണ്ട് വാദങ്ങളാണ് ഉള്ളത്.
പൊലീസ് അതിക്രമിച്ച് ഹോട്ടലിൽ കയറുകയായിരുന്നു എന്നാണ് കടയുടമ പറയുന്ന വാദം. പൊലീസിന് വേണമെങ്കിൽ കോവിഡ്മായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഫൈൻ ഇടകമായിരുന്നു. കുടുംബത്തിന്റെ മുന്നിൽവച്ച് തന്നെ പിടിച്ചു വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. മക്കൾ നിലവിളിച്ചു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. എന്റെ അളിയൻ ഹാരിസിനെ ഇവർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്നും കടയുടമ പറയുന്നു.
അതേസമയം പൊലീസ് പറയുന്നത് മറ്റൊരു കഥയാണ്. ആ കഥ ഇങ്ങനെ: കഴിഞ്ഞ നാല് മാസമായി നിരവധിതവണ ഹോട്ടൽ ഉടമയ്ക്ക് മുന്നറിയിപ്പു നൽകുകയും എന്നാൽ നിരന്തരം പൊലീസിന്റെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്ത ഹോട്ടലിനെതിരെ പഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം പൊലീസ് പരാതി നൽകുകയും ചെയ്തിരുന്നതാണ്. ഉടമ രാജ്യത്തെ നിയമവ്യവസ്ഥകൾ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരെ വെല്ലുവിളി ഉയർത്തുന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാ ദിവസവും പോലെ ഇന്നലെയും ഹോട്ടലിൽ പോയി പൊലീസ് ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കാമെന്ന് പറയുകയും എന്നാൽ അവിടെ ഉണ്ടായിരുന്ന ഹോട്ടൽ ഉടമയുടെ അളിയൻ ഹനീഫ കൊളവയലെന്നു പറയുന്ന വ്യക്തി പൊലീസിനെതിരെ തിരിയുകയും അസഭ്യം പറയുകയും ചെയ്തു.
ഇതോടെ പൊലീസ് കട പൂട്ടണമെന്ന് ആവശ്യമുയർത്തിയപ്പോൾ ടിയാൻ പൊലീസിനുനേരെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു. മാത്രമല്ല രാത്രിയിൽ ഈ കട തുറക്കരുതെന്ന് പറയാൻ പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മയക്ക് മരുന്ന് മണൽമാഫിയ തഴച്ചു വളരുകയാണെന്നും അത്തരക്കാർ അർദ്ധരാത്രി പിന്നിട്ടൽ ഒത്തുകൂടുന്നത് ഇവിടെ യാണെന്നും ഇത് ഒഴിവാക്കാൻ കൂടിയാണ് പൊലീസ് നടപടി ഉണ്ടായത്. ഭൂമിയോളം ക്ഷമിച്ചും സഹിച്ചതിനു ശേഷവും പൊലീസിന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യും?
പൊലീസിന്റെ നടപടിയെ പിന്തുണച്ചു സോഷ്യൽ മീഡിയയിലും പ്രചരണങ്ങളുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്:
ബേക്കലം പൊലീസ് നരനായാട്ട്. സത്യം എന്താണെന്ന് നിങ്ങൾ അറിയണം. യുവതിയുടെ നിലവിളി.. ബേക്കൽ പൊലീസിന്റെ അഴിഞ്ഞാട്ടം ..കാണുമ്പോൾ അങ്ങനെ അല്ല തോന്നുന്നത്. പൊലീസിനെ രണ്ട് തെറി വിളിക്കാൻ ആഗ്രഹം ഉണ്ടല്ലോ..അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ആദ്യം ഇതൊന്നു വായിക്കുക.
ബേക്കലം പ്രദേശത്തെ സകല തിന്മയുടെയും വിളനിലയമാണ് ഈ ഹോട്ടൽ പരിസരം . മണൽ കടത്തു കാരുടെയും മയക്കുമരുന്ന് മാഫിയകളുടെയും കേന്ദ്രം. രാജ്യത്ത് ഏതു നിയമം ഈ ഹോട്ടൽ ഉടമക്ക് ബാധകമല്ല. അനധികൃതമായി ഭൂമി കൈയേറി ലൈസൻസില്ലാത്ത പ്രവർത്തിക്കുന്നു ഈ സ്ഥാപനത്തിന്റെ ഉടമയോട് കച്ചവടം ചെയ്യേണ്ടന്ന് പൊലീസ് പറഞ്ഞിട്ടില്ല. പക്ഷേ നിയന്ത്രണങ്ങളുള്ള ഇപ്പോഴെങ്കിലും നിങ്ങൾ പൊലീസിനോട് സഹകരിക്കണം. 10മണിക്ക് കട അടക്കണം. അർദ്ധരാത്രിയിൽ ഇങ്ങനെ ആളുകളെ കൂട്ടം കൂടാനുള്ള സാഹചര്യം ഒരുകരുത്.
നിരവധിതവണ പൊലീസുകാർ പോയി പറഞ്ഞു. പക്ഷേ ഉടമ കേൾക്കാൻ തയ്യാറാകുന്നില്ല. പഞ്ചായത്ത് അധികൃതർക്കും പൊലീസ് രേഖാമൂലം പരാതി നൽകി. ഇന്ന് അവിടെ കണ്ട കാഴ്ച നിരവധി ചെറുപ്പക്കാർ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പറ പറത്തി തടിച്ചുകൂടിയിരുന്നു. വീണ്ടും ഇന്നും പൊലീസ് ഉടമയോട് പറഞ്ഞു ഇവിടെ ഇങ്ങനെ കൂട്ടംകൂടി കച്ചവടം ചെയ്യാൻ സാധ്യമല്ല. അതിനുള്ള മറുപടി എസ്‌ഐക്ക് നേരെ അസഭ്യവർഷവും കയ്യേറ്റവും. പൊലീസ് എന്ത് ചെയ്യണം നോക്കിയിരിക്കണോ? അതുപോട്ടെ രാത്രി 12 മണിക്ക് നിങ്ങളുടെ മക്കൾ വീട്ടിലാണോ റോഡിലാണോ ഉണ്ടാവാറുള്ളത് ആലോചിക്കുക. അത്തരത്തിൽ റോഡിൽ അലഞ്ഞു തിരിയുന്നവരാണ് പല കുറ്റകൃത്യത്തിലും പങ്കാളിയാകുന്നത്. അങ്ങനെ ക്രൈം നടന്നാൽ നിങ്ങൾ പറയൂക പൊലീസിന് എന്താണ് ഇവിടെ പണിയൊന്ന് ! പൊലീസ് നടപടി എടുത്താൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു! വല്ലാത്തൊരു കാലത്തിലൂടെയാണ് പൊലീസ് കടന്നു പോകുന്നത്.
ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്യുന്ന നേരം കാറിലുണ്ടായിരുന്ന ഇവരുടെ ഭാര്യയും മക്കളും ഓടി വരുകയും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിട്ടുള്ളതുമാണ് വീഡിയോയിൽ കാണുന്നത്. മാത്രമല്ല കൊളവയലിലെ ഉടമയുടെ അളിയൻ ഹാരിസ് ആണ് പൊലീസിനോട് ആദ്യം മോശമായി പെരുമാറിയത്. ഇവർ രണ്ട് പേർ ഒഴികെ മറ്റൊരു കുടുംബം പറയട്ടെ പൊലീസ് അതിക്രമിച്ചു എന്ന്. മണൽ കടത്തുകരുടെ ഇന്‌ഫോര്‌മേഴ്സും ഡ്രഗ് അടിച്ചു വന്നവർ ഒഴികെ മറ്റാർക്കും ഇത് വിഷയമല്ല. പൊലീസിനെ നിഷ്‌ക്രിയം ആക്കിയാൽ മാത്രമേ ഇവർക്ക് അഴിഞ്ഞാടാൻ സാധിക്കുകയുള്ളൂ . മയക്കുമരുന്ന് മാഫിയുടെയും മണൽകടത്തുകാരുടെയും ആവാസകേന്ദ്രം ഞങ്ങൾ കണ്ടില്ലെന്ന് നടിക്കണോ?
നിങ്ങളുടെ മക്കളും ഇതിന്റെ ഇരായാകട്ടെ എന്നാണോ? പൊലീസ് കുറ്റകൃത്യങ്ങൾക്ക് കൂട്ടു നിൽക്കണോ? നിയമ പരിപാലനം അവസാനിപ്പിക്കണോ? എന്നാൽ നിങ്ങൾ ഒരു വാക്ക് നൽകണം പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തില്ലെന്ന്. ഒരു പ്രശ്‌നവുമില്ലതെ ശമ്പളം മാത്രം കിട്ടുന്നതുകൊണ്ട് ഒരു കുഴപ്പവും ഞങ്ങൾക്ക് ഇല്ല.. ഇനി അടിയേറ്റ എസ് ഐ യുടെ അവസ്ഥ ആർക്കും അറിയേണ്ട? അവർക്കും ഇല്ലേ കുടുംബം? സമൂഹത്തിന്റെ തിന്മ യോടൊപ്പം ആണോ നിങ്ങൾ നന്മയോടൊപ്പം ആണോ എന്ന് സ്വയം തീരുമാനിക്കുക. കാര്യങ്ങൾ ഈ രീതിയിലാണെങ്കിൽ വൈകാതെ ഇവിടെ പൊലീസിങ് അവസാനിക്കും. എല്ലാം കണ്ടില്ല കേട്ടില്ല എന്ന് ഉദ്യോഗസ്ഥർ നടിക്കും. അതുവരെ ഈ ക്യാമറ കളികളൊക്കെ നടക്കുകയുള്ളൂ. ആ സാഹചര്യത്തിലേക്ക് സമൂഹത്തെ എത്തിക്കരുതെന്ന പ്രാർത്ഥനയോടെ.
ജയഭാരത്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്