സോലാപുർ: മഹിളാമോർച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ബിജെപി നേതാവിനെ പുറത്താക്കി. സോലാപൂർ റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖിനെ പാർട്ടി പുറത്താക്കി. ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പതോടെയാണ് നേതാവിനെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടിവന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.

താൻ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്മുഖിന്റെ വാദം. ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്ത്രീ വീഡിയോയിൽ പറയുന്നതായി കാണാം. ഇപ്പോൾ ഇയാൾ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്.

സ്ത്രീക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 384 പ്രകാരം പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന് ഇരയായ സ്ത്രീ പരാതി നൽകണം. അക്രമിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രാ വാഗ് പറഞ്ഞു.