- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് വ്യാപനം തുടരുമ്പോൾ ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പകർച്ചവ്യാധി നിയമം അനുസരിച്ച് ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തിൽ നിർദേശിച്ചു.
രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത് ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് 90 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാർ സ്ഥിരീകരണം.ബ്ലാക്ക് ഫംഗസ് ബാധയേറ്റവരുടെയും ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്നവരുടെയും കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ബ്ലാക്ക് ഫംഗസ് ബാധ നിരീക്ഷിക്കുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സ നൽകുന്നതിനും സർക്കാർ, സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളജുകളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രോഗികൾ കൂടിയ പശ്ചാത്തലത്തിൽ രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്