- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയോധികന്റെ തലച്ചോറിൽനിന്ന് പുറത്തെടുത്തത് ക്രിക്കറ്റ് പന്തിന്റെ വലുപ്പമുള്ള ബ്ലാക്ക് ഫംഗസ്; ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ
പാറ്റ്‌ന: ബിഹാറിൽ വയോധികന്റെ തലച്ചോറിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഭീമൻ ബ്ലാക്ക് ഫംഗസ്.ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസാണ് ഡോക്ടർമാർ പുറത്തെടുത്തത്. 60കാരന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബിഹാർ തലസ്ഥാനമായ പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(ഐജിഐഎംഎസ്) നടന്ന ശസ്ത്രക്രിയയിലാണ് ജാമൂയ് സ്വദേശിയായ അനിൽ കുമാറിന്റെ തലയിൽ നിന്നും അസാധാരണ വലിപ്പമുള്ള പൂപ്പൽ പുറത്തെടുത്തത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്.
നാസാദ്വാരം വഴിയാണ് തലച്ചോറിലേക്ക് ഫംഗസ് എത്തിയത്. ഫംഗസ് കണ്ണിനെ ബാധിക്കാതിരുന്നതിനാൽ കാഴ്ചയ്ക്ക് പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് തലച്ചോറിൽനിന്ന് അസാധാരണ വലിപ്പമുള്ള ഫംഗസ് പുറത്തെടുത്തത്.
അനിൽകുമാറിന്റെ ആരോഗ്യനില സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനീഷ് മണ്ഡൽ അറിയിച്ചു.
മറുനാടന് ഡെസ്ക്